കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്ത് ഇന്നസെന്റ് തുടരും. പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള ഇന്നസെന്റിന്റെ തീരുമാനം ഇന്നലെ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം അംഗീകരിച്ചില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും എംപി ആയി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഇന്നസെന്റ് രാജി സന്നദ്ധത പ്രകടിപ്പിച്ചത്.
എന്നാല്‍ താര സംഘടനയിലെ അംഗങ്ങള്‍ ഒന്നടങ്കം ഇതിനെ എതിര്‍ക്കുകയായിരുന്നു. ഇപ്പോഴത്തെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന 2015 ജൂണ്‍ വരെ ഇന്നസെന്റ് തുടരണമെന്ന നിലപാടാണ് ജനറല്‍ ബോഡി യോഗത്തില്‍ ഉയര്‍ന്നത്. ഇതിനെത്തുടര്‍ന്ന് അദ്ദേഹം രാജിതീരുമാനം ഉപേക്ഷിക്കുകയായിരുന്നു. മോഹന്‍ലാല്‍ ജനറല്‍ സെക്രട്ടറിയായും തുടരും.
മറ്റ് ഭാരവാഹികളുടെ കാര്യത്തിലും മാറ്റമില്ല. ഇന്നസെന്റ് ‘അമ്മ’ പ്രസിഡന്റ് ആയതിനുശേഷം സംഘടനയിലെ അംഗങ്ങളെ ഒന്നിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞാല്‍ സംഘടനക്കുള്ളില്‍ കടുത്ത മത്സരം തന്നെ ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: