തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസ് അഴിമതിക്കും വിവാദങ്ങള്‍ക്കും വഴിവയ്ക്കരുതെന്ന് കേന്ദ്രമന്ത്രിസര്വ്വാനന്ദ സോനോവാള്‍. ദേശീയ ഗെയിംസിന്റെ നടത്തിപ്പ് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നതാണ്, പ്രത്യേകിച്ച് അടുത്ത കാലത്ത് കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍. കേരളത്തിന്റെ വിശ്വാസ്യതയുടെ പ്രശ്നം കൂടിയാണ് ഇത്. ദേശീയ ഗെയിംസ് കഴിയുമ്പോള്‍ കേരളത്തില്‍ മികച്ച സ്റ്റേഡിയങ്ങളും കായിക സൗകര്യങ്ങളുമുണ്ടാകും. ഗെയിംസ് കഴിഞ്ഞാലും കേരളത്തിന് ലഭിക്കുന്ന മികച്ച സ്റ്റേഡിയങ്ങളും അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്താന്‍ പദ്ധതിയുണ്ടാകണമെന്നും സര്‍വ്വാനന്ദ സോനോവാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: