കാക്കനാട്: കൊച്ചി ഗവ.മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍വെച്ച് വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച തമിഴ്നാട്ടുകാരനെ പോലിസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ബി വാര്‍ഡിലെ ഒരു രോഗിക്ക് കൂട്ടിരിക്കാന്‍ വന്നയാളാണ് കൈയ്യില്‍ കരുതിയിരുന്ന’ഹിറ്റ്’ കീടനാശിനി ഡോക്റ്ററുടെ മുഖത്തേക്ക് സ്പ്രേ ചെയ്യാന്‍ ശ്രമിച്ചത്. ഡ്യൂട്ടി റൂമിലായിരുന്ന ഡോക്റ്ററെ കതകില്‍ മുട്ടി വിളിച്ചാണ് ഇയാള്‍ സ്പ്രേ അടിക്കാന്‍ മുതിര്‍ന്നത്. ഉടന്‍ തന്നെ ഡോക്ടര്‍ വാതില്‍ അടച്ചു.മോഷണമാകാം ഇയാളുടെ ലക്ഷ്യമെന്ന് പോലിസ് പറഞ്ഞു.
ആശുപത്രിയില്‍ ഡോക്ടര്മാര്ക്കുംജീവനക്കാര്ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു കൊച്ചി മെഡിക്കല്‍ കോളേജ് ടീച്ചേര്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ രാവിലെ ഒന്‍പതര മുതല്‍ ഒരു മണിക്കൂര്‍ നേരം ഡോക്റ്റര്‍മാര്‍ പണിമുടക്കി പ്രതിഷേധിച്ചു.
അസോസിയേഷന് പ്രസിഡന്റ് ഡോ .ജേക്കബ് ബേബി, സെക്രട്ടറി ഡോ .ജയസൂര്യ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: