കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ എന്‍ഡൊക്രൈനോളജി ആന്റ് പൊഡിയാട്രിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രമേഹവും, പ്രമേഹാനുബന്ധരോഗങ്ങളുടെ നൂതന ചികിത്സാരീതികളെക്കുറിച്ച് നടത്തുന്ന ദ്വിദിന അന്തരാഷ്ട്ര സമ്മേളനം അമൃതയില്‍ തുടങ്ങി.
സമ്മേളനത്തിന്റെ ഉല്‍ഘാടനം എറണാകുളം ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. തൈറോയിഡ് രോഗങ്ങള്‍ക്ക് സമഗ്ര ചികിത്സ പ്രധാനം ചെയ്യുന്ന പുതിയ ക്ലിനിക്കായ ‘വണ്‍-സ്റ്റോപ്പ് തൈറോയിഡ് ക്ലിനിക്കി’ന്റെ ഉല്‍ഘാടനവും അദ്ദേഹം നിര്‍വഹിച്ചു തൈറോയിഡ് രോഗങ്ങള്‍ക്കു വേണ്ട വിവിധ ടെസ്റ്റുകളായ ബയോകെമിക്കല്‍ ടെസ്റ്റ്, അള്‍ട്രാസൗണ്ട് ടെസ്റ്റ്, റേഡിയോ-അയഡിന്‍ തെറാപ്പി, ശസ്ര്തക്രിയകള്‍ തുടങ്ങി എല്ലാ വിധ നൂതന ചികിത്സകളും ഈ പുതിയ ക്ലിനിക്കില്‍ ലഭിക്കും. കേരളത്തില്‍ ആദ്യത്തേതാണ് പുതിയക്ലിനിക്ക്
മാതാ അമൃതാനന്ദമയി മഠത്തിലെമുതിര്ന്ന സന്യാസിവര്യന് സ്വാമി അമൃതഗീതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേംനായര്‍, എന്‍ഡോക്രൈനോളജി വിഭാഗം മേധാവി ഡോ:ഹരിഷ്കുമാര്, ഡോ:അരുണ്ബാല്, പൊഡിയാട്രിക് വിഭാഗം ഡോ:അജിത്കുമാര്വര്മ്മ, ഡോ:അരുണ്‍ എസ് മേനോന്, ഡോ:വസന്തനായര്‍, ഡോ: ആര്.വി.ജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
അമേരിക്കയിലെ വിദഗ്ദ്ധ പൊഡിയാട്രിക് വിദഗ്ദ്ധയായ ഡോ:സ്റ്റെഫാനിവൂ പ്രമേഹ രോഗികളിലെ പാദരോഗങ്ങളെക്കുറിച്ചും നൂതന ചികിത്സാരീതിയെക്കുറിച്ചും പ്രബന്ധം അവതരിപ്പിച്ചു. പ്രമേഹവും, പ്രമേഹാനുബന്ധരോഗങ്ങളായ തൈറോയിഡ്, ഹോര്‍മോണ്‍, പ്രമേഹ പാദരോഗങ്ങളിലെ നൂതന ചികിത്സകളുടേയും, പുതിയ സാങ്കേതികവിദ്യകളുടേയും ചികിത്സാ രീതിയെക്കുറിച്ച് വിദഗ്ദ്ധര്‍ സംസാരിച്ചു. ഇന്ത്യയ്ക്കകത്തും, പുറത്തും നിന്നുമുള്ള പ്രമേഹരോഗ വിദഗ്ദ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം ശനിയാഴ്ച്ച സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: