ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന് സല്മാന് റുഷ്ദിക്ക് ‘പെന്‍ പിന്റര്‍’ പുസ്കാരം. അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങളും അതിനു നല്കുന്ന പിന്തുണയും പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്. ഒക്ടോബര്‍ ഒമ്പതിന് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം റുഷ്ദിക്ക് സമ്മാനിക്കും.
നൊബേല്‍ സമ്മാന ജേതാവും നാടകകൃത്തുമായ ഹരോള്‍ഡ് പിന്ററുടെ സ്മരണക്കായി 2009-ല്‍ ഏര്‍പ്പെടുത്തിയതാണ് പെന്‍പിന്റര്‍ പുരസ്കാരം. റുഷ്ദിയുടെ രചനകളേയും അദ്ദേഹത്തേയും പിന്റര്‍ ഏറെ ആദരിച്ചുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ അന്റോണിയ ഫ്രാസര്‍ പറഞ്ഞു. റുഷ്ദിക്കൊപ്പം ഒരു ബ്രിട്ടീഷ് എഴുത്തുകാരനും പുരസ്ക്കാരം പങ്കുവെക്കുന്നുണ്ട്. പുരസ്ക്കാര ജേതാവിനെ ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കുമെന്ന് സംഘാടക സമിതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: