ധാക്ക: ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വന്‍ സ്വര്‍ണ വേട്ട. പെട്രാപോലെയ്ക്കടുത്ത് ബംഗ്ലാദേശ്-ബംഗാള്‍ അതിര്‍ത്തിയിലാണ് 1.15 കോടി വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തത്. അതിര്‍ത്തി സുരക്ഷാ സേന നടത്തിയ പെട്രോളിങ്ങിനിടെയാണ് കോടികളുടെ സ്വര്‍ണക്കടത്ത് തടഞ്ഞത്. 27-കാരനെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. 37 സ്വര്‍ണ ബിസ്ക്കറ്റുകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. അതിര്‍ത്തി വഴി സ്വര്‍ണം കടത്താനായിരുന്നു ലക്ഷ്യം. ഇന്റലിജെന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതിര്‍ത്തി സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിലാണ് സ്വര്‍ണം പിടിച്ചത്. അറസ്റ്റിലായ 27-കാരനെ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇന്ത്യ-നേപ്പാള്‍-ബംഗ്ലാദേശ് അതിര്‍ത്തി വഴി സ്വര്‍ണക്കടത്ത് വര്‍ധിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ 12 കോടി വിലമതിക്കുന്ന 40 കിലോഗ്രാം സ്വര്‍ണം കടത്തിയ സംഭവത്തില്‍ 28 പേരെ ദക്ഷിണ ബംഗാള്‍ അതിര്‍ത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: