തിരുവനന്തപുരം : സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സ്മരണയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ 1997ല്‍ ഏര്‍പ്പെടുത്തിയ സ്വാതി സംഗീത പുരസ്കാരത്തിന് തൃശൂര്‍ വി.രാമചന്ദ്രനെ തെരഞ്ഞെടുത്തതായി സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ഒരു ലക്ഷം രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സംഗീത നാടക അക്കാഡമി ചെയര്മാന് സൂര്യാ കൃഷ്ണമൂര്‍ത്തി, പ്രൊഫ. പി.കെ.കുമാരകേരള വര്‍മ്മ, തിരുവനന്തപുരം ഗവ.മ്യൂസിക് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വനജം, കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി വിസിറ്റിംഗ് പ്രൊഫസര്‍ മണ്ണൂര്‍ രാജകുമാരനുണ്ണി, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവരുള്‍പ്പെട്ട ജൂറിയാണ്് ജേതാവിനെ തെരഞ്ഞെടുത്തത്. ദക്ഷിണേന്ത്യന്‍ സംഗീതത്തിനും ഹിന്ദുസ്ഥാനി സംഗീതത്തിനും സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികള്‍ക്കാണ് സ്വാതി സംഗീത പുരസ്കാരം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: