സാല്‍വദോര്‍: ലോകകപ്പില്‍ കഴിഞ്ഞ ദിവസം ജര്‍മ്മനിയോട് 4-0ന് തകര്‍ന്നടിഞ്ഞതിനു പിന്നാലെ പോര്‍ച്ചുഗലിനെ പരിക്കും വലയ്ക്കുന്നു. പ്രതിരോധനിര താരം ഫാബിയോ കോണ്ട്രാവോയ്ക്കും മുന്നേറ്റനിരക്കാരന് ഹ്യൂഗോ അല്മെയ്ഡക്കുമാണ് ജര്‍മ്മനിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റത്. 28-ാം മിനിറ്റിലാണ് അല്‍മേയ്ഡ പരിക്കേറ്റ് കളത്തില്‍ നിന്ന് തിരിച്ചുകയറിയത്. കോണ്‍ട്രാവോ 65-ാം മിനിറ്റിലും. അവശേഷിക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഇരുവരും കളിക്കാന്‍ സാധ്യതയില്ല. ഇരുവര്‍ക്കും പത്ത് മുതല്‍ മൂന്നാഴ്ച വരെ വിശ്രമം വേണ്ടി വന്നേക്കുമെന്ന് പോര്‍ച്ചുഗല്‍ മെഡിക്കല്‍ ടീം അറിയിച്ചു. പരുക്ക് പറ്റിയ കോണ്ട്രാവോയെ സ്ട്രെക്ചറിലാണ് പുറത്തേക്ക് കൊണ്ടു പോയത്. പരിക്ക് ഗുരുതരമാണെന്നും ലോകകപ്പ് തനിക്ക് നഷ്ടമായി കഴിഞ്ഞുവെന്നാണ് കരുതെന്നതെന്നും കോണ്‍ട്രാവോ പറഞ്ഞു. അതേസമയം ജര്‍മ്മനിക്കെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് പുറത്തുപോയ പ്രതിരോധനിരയിലെ കരുത്തന് പെപ്പെക്ക് അമേരിക്കക്കെതിരെ 22ന് നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനും കഴിയില്ല. ഈ താരങ്ങളുടെ അഭാവം പോര്‍ച്ചുഗലിന് ഇനിയുള്ള മത്സരങ്ങളില്‍ കനത്ത തിരിച്ചടിയാകും. അമേരിക്കക്ക് പുറമെ ഘാനയുമായാണ് പോര്‍ച്ചുഗലിന് മത്സരമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: