ബംഗളൂരു: അസല്‍ വീരപ്പന് കൊല്ലപ്പെട്ടപ്പോള്‍ നാടാകെ ആശ്വസിച്ചു. വീരപ്പനെ വേട്ടയാടിയ വാള്‍ട്ടര്‍ ദേവാരത്തിനും വീരപ്പനെ വെടിവെച്ചുകൊന്ന വിജയകുമാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനും ജനം ആശംസകള്‍ നേര്‍ന്നു. എന്നാല്‍ ഇനി ആശ്വസിക്കാന്‍ വരട്ടെ, വരവായി രണ്ടാം വീരപ്പന്..
പേര് ശരവണന്, ഇതിനകം കൊന്നത് അഞ്ച് കൊമ്പന്മാരെ. ഇയാള്‍ വീരപ്പനെപ്പോലെ കരുത്തനാകും മുന്‍പ് പിടിക്കണമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. അതിന് പോലീസിന് ആവശ്യത്തിന് തോക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കാണ് രണ്ടാം വീരപ്പനായ ശരവണെന്റ കേന്ദ്രവും. ശരവണനൊപ്പം ഇരുപതംഗ സംഘമാണ് ഉള്ളത്. ഇയാളെ പിടിക്കാനുള്ള ദൗത്യസംഘത്തിെന്റ കൈവശമുള്ളത് ഒരു തോക്ക്.. പിന്നെ കഠാരികള്‍, തടിക്കഷണങ്ങള്‍, വടികള്‍….കഷ്ടം..
കാട്ടുകൊള്ളക്കാരനായി ശരവണെന്റ വളര്‍ച്ച പെട്ടെന്നായിരുന്നു. ദൗത്യസേനാത്തലവന്‍ ശങ്കര്‍ ബിദാരി പറഞ്ഞു. വീരപ്പനും ഇതു പോലെയാണ് തുടങ്ങിയത്. ഒടുവില്‍ സകലര്‍ക്കും പേടി സ്വപ്നമായി. ശരവണനും വളരുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ മാസം കര്‍ണ്ണാടകത്തിലെ വനത്തില്‍ നിന്ന് മൂന്ന് ആസാമികളെ പിടിച്ചിരുന്നു. ഇവര്‍ കടുവകളെ വേട്ടയാടാന്‍ വന്നവരായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആയുധമടക്കം ഉണ്ടായിരുന്നതിനാല്‍ അവരെ പിടിക്കുക എളുപ്പമായിരുന്നു.ഇരട്ടക്കുഴല്‍ തോക്കായിരുന്നു അവരുടെ കൈവശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: