കൊച്ചി : യാക്കോബായ ഓര്‍ത്തോഡോക്സ് സഭകള്‍ തമ്മില്‍ അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന കോലഞ്ചേരി പള്ളിയിലെ 40ഓളം കല്ലറകളുടെ ശിലാഫലകങ്ങളും കുരിശും തകര്‍ത്ത മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കിങ്ങിണിമറ്റം കുറ്റനാല്‍ ജോര്‍ജ്(49), കോലഞ്ചേരി പാറശ്ശേരില്‍ പോള്‍ (34), ആലക്കല്‍ പീറ്റര്‍ (34) എന്നിവരെയാണ് പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളിയുടെ സെമിത്തേരിയിലെ കല്ലറകളാണ് ഈ മാസം 6ന് രാത്രി മദ്യലഹരിയിലായിരുന്ന ഇവര്‍ തകര്‍ത്തത്. കഴിഞ്ഞ രാത്രി മദ്യപിച്ച ശേഷം കോലഞ്ചേരി തീയറ്റിറിനു മുന്നില്‍ വച്ച് മൂന്നും പേരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ഇവരെ കുടുക്കിയത്. അടിപിടിയിലെത്തിയ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മൂന്നു പേരും കുറ്റം സമ്മതിക്കുകയായിരുന്നു.
ഇവര്‍ പ്രതികളിലൊരാളായ ജോര്‍ജിന്റെ സഹോദരന്റെ കുഴിമാടത്തില്‍ തിരികത്തിക്കാന്‍ എത്തി. തുടര്‍ന്ന് തന്റെ ഒരു ബന്ധുവിന്റെ കല്ലറയില്‍ പീറ്ററും മെഴുകുതിരി കത്തിച്ചു. എന്നാല്‍ കൂട്ടത്തില്‍ മൂന്നാമനായ പോളിന് തിരിതെളിയിക്കാന്‍ ബന്ധുക്കളുടെ പോയിട്ട് കൂട്ടുകാരുടെ പോലും കല്ലറ കിട്ടിയില്ല. ഇതില്‍ പ്രകോപിതരായ സുഹൃത്തുക്കള്‍ മൂവരും ചേര്‍ന്ന് സെമിത്തേരിയിലെ ശിലാഫലകങ്ങളും, കുരിശുകളും ചവിട്ടി മറിച്ചിടുകയായിരുന്നു. രണ്ടു സഭകളിലും ഉള്‍പ്പെട്ട വിശ്വാസികളുടെയും കല്ലറകള്‍ ഇവര്‍ നശിപ്പിച്ചിരുന്നു. പള്ളി സെമിത്തേരിയില്‍ പ്രാര്‍ഥനയ്ക്കെത്തിയവര്‍ കല്ലറകള്‍ തകര്‍ക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നു. സാമുഹ്യവിരുദ്ധരാണ് ആക്രമണത്തിന് പിന്നില്‍ എന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: