ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള അല്‍ഫോണ്‍സാ മാമ്പഴത്തിനുശേഷം വെറ്റിലയ്ക്കും യൂറോപ്യന്‍ യൂണിയന് വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുന്നു. ഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തുന്ന റാപിഡ് അലേര്‍ട്ട് സിസ്റ്റം ഫോര്‍ ഫുഡ് ആന്റ് ഫീഡാണ് (ആര്‍എഎസ്എഫ്എഫ്)നിരോധനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പാന്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയില്‍ നിന്നു വരുന്ന വെറ്റിലയില്‍ കുടല് വീക്കം, ടൈഫോയിഡ് എന്നിവയ്ക്ക് കാരണമായ,മനുഷ്യന്റേയും മൃഗങ്ങളുടേയും കുടലില്‍ കാണപ്പെടുന്ന ബാക്ടീരിയായ സാല്മോണെല്ല ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. അതിനുള്ള മുന്നോടിയായി ഇന്ത്യ, തായ്ലാന്ഡ് എന്നിവിടങ്ങളിലെ വെറ്റില പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമേ വില്ക്കാവൂയെന്ന് യൂറോപ്യന്‍ രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: