കൊച്ചി: പകര്‍ച്ചവ്യാധിയായ മഞ്ഞപ്പിത്ത ബി.സി. നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം ‘ബാര്‍ബര്‍ ഹണ്ടിങ്’ ബ്യൂട്ടി പാര്‍ലര്‍-ബാര്‍ബര്‍ ഷോപ്പുകളില്‍ ആരോഗ്യ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. അണുവിമുക്തമാക്കാത്ത സാഹചര്യത്തിലുള്ള ആറ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഒരാളെ അറസ്റ്റ് ചെയ്തു. ബാര്‍ബര്‍-ബ്യൂട്ടി പാര്‍ലറുകള്‍ നിന്നും ജില്ലയില്‍ മഞ്ഞപ്പിത്തം ബി.സി പകരുവാന്‍ സാധ്യതയുണ്ടെന്ന മണിപ്പാല്‍ വൈറോളജി ഡിപ്പാര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
ജില്ലയില്‍ 20 സ്ക്വാഡുകളിലായാണ് പരിശോധന നടന്നത്. 651 ബാര്‍ബര്‍ ഷോപ്പുകളില്‍ പരിശോധന നടത്തി. 295 ബ്യൂട്ടി പാര്‍ലറുകളില്‍ പരിശോധന നടത്തിയതില്‍ 125 സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നിയമ മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: