കോഴിക്കോട്: ജന്മഭൂമിയുടെ അമൃതം മലയാളം പദ്ധതിക്ക് തുടക്കം. കോഴിക്കോട് തളി സാമൂതിരി ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇന്നലെ നടന്ന ചടങ്ങില്‍ സാമൂതിരി രാജാവിന്റെ പേഴ്സണല്‍ സെക്രട്ടറി ടി.കെ. രാമവര്‍മ്മ രാജ ഉദ്ഘാടനം ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ധന്യകമ്മത്ത്, ഐശ്വര്യ എന്നിവര്‍ പത്രം ഏറ്റുവാങ്ങി. ചടങ്ങില്‍ ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന് ആമുഖ പ്രഭാഷണം നടത്തി. പ്രധാനാദ്ധ്യാപകന് വി. ഗോവിന്ദന്, അധ്യാപകരായ ഹരികൃഷ്ണന്, അബ്ദുള്‍ റാസിഖ്, ജന്മഭൂമി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.വി. അരുണ്‍കുമാര്‍, ഫീല്‍ഡ് ഓര്‍ഗനൈസര്‍ പി.രാജേഷ് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: