ലണ്ടന്‍: ലോകത്തിലെ ഏറ്റവും പ്രായമുള്ളതെന്ന് കണക്കാക്കുന്ന പൂച്ച ഓര്‍മ്മയായി. 24 വര്‍ഷം ജീവിച്ചിരുന്ന പൂച്ച 114 വയസ്സുള്ള മനുഷ്യന് സമാനമാണ്. പോപ്പിയെന്ന് പേരുള്ള ബോര്ണെമൗത്തുകാരന് പൂച്ച ഗിന്നസ് ലോക റെക്കോര്‍ഡില്‍ സ്ഥാനം നേടുന്നത് കഴിഞ്ഞ മാസമാണ്.
വെള്ളത്തില്‍ നിന്നുള്ള പകര്‍ച്ച വ്യാധിയാണ് പോപ്പിയുടെ മരണത്തിന് കാരണം. 1990 ഫെബ്രുവരിയില്‍ ജനിച്ച പോപ്പി കാന്‍സാസില്‍ നിന്നുള്ള പൂച്ചയായ 23കാരി പിങ്കിക്ക് പിന്നാലെയാണ് വിടവാങ്ങിയത്. കഴിഞ്ഞ വര്‍ഷമാണ് പിങ്കി മരണമടഞ്ഞത്.
ചരിത്രത്തിലെ ഏറ്റവും പ്രായമുളള ക്രെമേ പഫ് എന്ന് വിളിക്കുന്ന പൂച്ചയ്ക്ക് മരിക്കുമ്പോള്‍ 38 വയസും മൂന്ന് ദിവസമായിരുന്നു പ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: