ന്യൂദല്‍ഹി: സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സുരക്ഷ ഉള്ളതിനാല്‍ തന്നെ പ്രിയങ്കയക്ക് വിമാനത്താവളങ്ങളില്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
അതേസമയം റോബേര്‍ട്ട് വദ്രയ്ക്ക് ഇളവുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രീയങ്കയ്ക്കൊപ്പമോ എസ്.പി.ജി സുരക്ഷയുള്ള മറ്റാര്ക്കെങ്കിലുമൊപ്പമോ അല്ലാതെ തനിച്ചാണ് യാത്ര ചെയ്യുന്നതെങ്കില്‍ വദ്രയ്ക്ക് വിമാനത്താവളങ്ങളില്‍ പരിശോധന ഉണ്ടാവുമെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.
വ്യക്തികള്‍ക്കുള്ള ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ നല്‍കുന്നതെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: