കോട്ടയം: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംരംഭകത്വ സംഗമം ജില്ലാ കളക്ടര്‍ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംരംഭകത്വ മേഖലയില്‍ സ്ത്രീക ളുടെ പുരോഗതി ഉറപ്പാക്കുന്നതില്‍ കുടുംബശ്രീ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ സംസ്ഥാന മിഷന് ഡയറക്ടര്‍ എസ്. പത്മനാഭപിള്ള അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എന്‍.ആര്.എല്‍.എം പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. സലിം പദ്ധതി വിശദീകരണം നടത്തി. ലീഡ് ബാങ്ക് മാനേജര്‍ റ്റി.പി. നാരായണന്, നബാര്‍ഡ് മാനേജര്‍ ഷാജി സക്കറിയ, ജില്ലാ വ്യവസായകേന്ദ്രം അസിസ്റ്റന്റ് ഓഫീസര്‍ സി.ജി. സിനിമോള്‍, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അജിത് ചാക്കോ, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ പി. രമേഷ്, ജോസ് ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.കുടുംബശ്രീ സംസ്ഥാന മിഷന് സോഷ്യല്‍ ഡവലപ്മെന്റ് സ്പെഷ്യലിസ്റ്റ് മനോഹര്‍ വര്‍ഗീസ് മാതൃകാ സംരംഭങ്ങളെക്കുറിച്ച് വിഷയാവതരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ സി. ശോഭാലക്ഷ്മി സ്വാഗതവും അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എല്‍. സുദര്ശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: