പാലാ: കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനെത്തിയ ആന ക്ഷേത്രവളപ്പില്‍ ഇടിമിന്നലേറ്റ് ചെരിഞ്ഞു. ഇന്നലെ പകല്‍ മൂന്ന് മണിയോടെയാണ് സംഭവം. പൊന്‍കുന്നം ചിറക്കടവ് തിരുവപ്പള്ളില്‍ കുട്ടന് (ഹരികുമാര്‍) എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് ചെരിഞ്ഞ ആന ചാപ്പമറ്റം കൃഷ്ണന്‍കുട്ടി. 9.5 അടി ഉയരമുണ്ടായിരുന്ന കൊമ്പന് 50 വയസ്സായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ചെവിയുള്ള ആന എന്ന നിലയില്‍ ആനപ്രേമികളുടെയിടയില് ഏറെ പ്രിയങ്കരനായിരുന്നു കൃഷ്ണന്‍കുട്ടി. ശാന്തസ്വഭാവക്കാരനും മുഖശ്രീയുമുള്ള ആനയായിരുന്നുവെന്ന് 35 വര്‍ഷമായി ഒപ്പമുണ്ടായിരുന്ന പാപ്പാന് പൊന്‍കുന്നം സ്വദേശി ശശി പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തിലെ കലാപരിപാടികള്‍ ഉള്‍പ്പെടെ എല്ലാ ആഘോഷങ്ങളും മാറ്റിവച്ചു. കൊടിയിറക്കിന് ശേഷം മുരിക്കുംപുഴ ക്ഷേത്രക്കടവില്‍ ആറാട്ട് ചടങ്ങ് മാത്രം നടത്തി. ഉടമയുടെ ചിറക്കടവിലെ വീട്ടില്‍ രാത്രി വൈകി സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: