പ്രേമത്തിന് മൂല്യം കല്‍പ്പിക്കരുത്. പ്രേമത്തിനെ വില്‍പ്പനച്ചരക്കാക്കരുത്. ദിവ്യപ്രേമത്തിന്, കൊടുക്കാന്‍ മാത്രമേ കഴിയൂ. പ്രേമത്തിന് മൂല്യം കല്‍പ്പിച്ച് നീ നിന്റെ നിജപ്രകൃതത്തെ നിന്ദിക്കരുത്. യഥാര്‍ഥപ്രേമം ഒരു പര്‍വ്വതത്തെപ്പോലെ ബലവത്തും അചഞ്ചലവുമാണ്. ഏറ്റവും വലിയ കൊടുങ്കാറ്റിനെ അത് അഭിമുഖീകരിക്കുന്നു. അതിന് നല്ലതും ചീത്തയും എന്ന ഭേദഭാവമില്ല. ഈ ദിവ്യപ്രേമം എല്ലാവരേയും ഉദ്ധരിക്കുന്നു. ഇത് വിദ്വേഷത്തിനോട് മന്ദഹസിക്കുന്നു.
അഹങ്കാരത്തിന് മുന്നില്‍ വിനയപൂര്‍വം തലകുനിക്കുന്നു. അസൂയാലുക്കളെ കൂടുതല്‍ സ്നേഹിക്കുന്നു. വിദ്വേഷത്തോട് പ്രതികാരം ചെയ്യുന്നില്ല. പാരിതോഷികമോ പ്രശംസയോ ആഗ്രഹിക്കുന്നില്ല. യ ഥാര്ഥപ്രേമം സര്‍വരിലും അന്തര്യാമിയായ ഈശ്വരനെ അന്വേഷിക്കുന്നു. എപ്പോഴും ഭഗവദ് ഭക്തി കാരണം അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: