കൊച്ചി: പൊതുതെരഞ്ഞെടുപ്പിനുളള അന്തിമ വോട്ടര്‍ പട്ടികയായി. ഇതുപ്രകാരം ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലായി 2292740 വോട്ടര്‍മാരാണുളളത്. ഇതില്‍ 1134523 പുരുഷന്മാരും 1158217 സ്ത്രീകളും. എണ്ണത്തില്‍ 23694 സ്ത്രീകള്‍ കൂടുതലാണ്.
കഴിഞ്ഞ ജനുവരിയില്‍ പ്രസിദ്ധീകരിച്ച പട്ടികയിലുണ്ടായിരുന്നത് 2237176 വോട്ടര്‍മാരാണ്. കഴിഞ്ഞ ഒമ്പതുവരെ നടന്ന പുതുക്കലില്‍ ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്കിയവരില് 52747 പേര്‍ക്കു കൂടി വോട്ടവകാശം പുതുതായി ലഭിച്ചിട്ടുണ്ട്. ജില്ലയിലെ സര്‍വീസ് വോട്ടര്‍മാരെയും ഓവര്‍സീസ് വോട്ടര്‍മാരേയും കൂടി ചേര്‍ത്താണ് അന്തിമ പട്ടിക.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുളള മണ്ഡലം ഇക്കുറിയും പിറവം തന്നെ 187688 വോട്ടരമാരാണ് മണ്ഡലത്തില്‍. ഇതില്‍ 95735 സ്ത്രീകളും 91953 പുരുഷന്മാരുമാണ്. സ്ത്രീ വോട്ടര്‍മാര്‍ 3782 എണ്ണം കൂടുതലായുണ്ട്. ഏറ്റവും കുറവ് വോട്ടര്‍മാരുളള എറണാകുളത്ത് 72719 സ്ത്രീകളും 70780 പുരുഷന്മാരും കൂടി 143499 വോട്ടര്‍മാരാണുളളത്. സ്ത്രീകള്‍ ഇവിടെ 1939 എണ്ണം കൂടുതലായുണ്ട്.
പെരുമ്പാവൂര്‍, അങ്കമാലി, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളിലാണ് സ്ത്രീ വോട്ടര്‍മാരേക്കാള്‍ കൂടുതല്‍ പുരുഷവോട്ടര്മാരുളളത്. പെരുമ്പാവൂരില്‍ 1489 ഉം അങ്കമാലിയില്‍ 1092 ഉം കുന്നത്തുനാട്ടില്‍ 616 ഉം മൂവാറ്റുപുഴയില്‍ 910 ഉം കോതമംഗലത്ത് 1945 ഉം വോട്ടര്‍മാരാണ് സ്ത്രീകളെക്കാള്‍ കൂടുതലായുളളത്.
പെരുമ്പാവൂരില്‍ ആകെയുളള 160395 വോട്ടര്‍മാരില്‍ പുരുഷന്മാര് 80942 ഉം സ്ത്രീകള്‍ 79453 ഉം ആണ്. അങ്കമാലിയില്‍ ആകെ വോട്ടര്‍മാരായ 154500 ല്‍ 77796 പുരുഷന്മാരും 76704 സ്ത്രീകളുമാണ്. കുന്നത്തുനാട്ടില്‍ 159808 വോട്ടര്‍മാരില്‍ 80212പുരുഷന്മാരും 79596 സ്ത്രീകളുമാണ്. മൂവാറ്റുപുഴയില്‍ 81630 പുരുഷന്മാരും 80720 സ്ത്രീകളും ഉള്‍പ്പെടെ 162350 ആണ് ആകെ വോട്ടര്‍മാര്‍. കോതമംഗലത്ത് ആകെയുളള 148377 വോട്ടര്‍മാരില്‍ 75161 പുരുഷന്മാരും 73216 സ്ത്രീകളുമാണ്.
ആലുവ മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 163018 ആണ്. ഇതില്‍ സ്ത്രീകള്‍ 82105 ഉം പുരുഷന്മാര് 80913 ഉം ആണ്. 1192 സ്ത്രീ വോട്ടര്‍മാര്‍ ഇവിടെ കൂടുതലായുണ്ട്. കളമശേരിയില്‍ 88446 സ്ത്രീകളും 85165 പുരുഷന്മാരും ഉള്‍പ്പെടെ ആകെ വോട്ടര്‍മാര്‍ 173611. സ്ത്രീകള്‍ എണ്ണത്തില്‍ 3281 കൂടുതലായുണ്ട്. പറവൂര്‍ നിയോജക മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 177268. സ്ത്രീകള്‍ 90907, പുരുഷന്മാര് 86361. സ്ത്രീകള്‍ 4546 എണ്ണം കൂടുതലാണിവിടെ.
വൈപ്പിനില്‍ 155806 വോട്ടര്‍മാരുളളതില്‍ 79700 സ്ത്രീകളും 76106 പുരുഷന്മാരുമാണ്. വ്യത്യാസം 3594. കൊച്ചി നിയോജകമണ്ഡലത്തില്‍ 82202 സ്ത്രീകളും 78483 പുരുഷന്മാരും ഉള്‍പ്പെടെ 160685 വോട്ടര്‍മാരാണ്. 3719 സ്ത്രീ വോട്ടര്‍മാരുടെ ഭൂരിപക്ഷമുണ്ട് മണ്ഡലത്തില്‍. 178972 വോട്ടര്‍മാരുളള തൃപ്പൂണിത്തുറയില്‍ 91394 സ്ത്രീ വോട്ടര്മാരുളളപ്പോള് 87578 പുരുഷവോട്ടര്മാരാണുളളത്. 3816 സ്ത്രീകള്‍ എണ്ണത്തില്‍ കൂടുതലായുണ്ട്. തൃക്കാക്കര മണ്ഡലത്തില്‍ പുരുഷവോട്ടര്‍മാരേക്കാള്‍ 3877 സ്ത്രീവോട്ടര്‍മാര്‍ കൂടുതലായുണ്ട്. ആകെയുളള 166763 വോട്ടര്‍മാരില്‍ സ്ത്രീകള്‍ 85320 ഉം പുരുഷന്മാര് 81443 ഉം ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: