ശരിയായ രീതിയില്‍ ഗൃഹസ്ഥാശ്രമധര്‍മം ഉള്‍ക്കൊണ്ടു നീങ്ങിയാല്‍, ശരിയായ ഗൃഹസ്ഥാശ്രമധര്‍മം പാലിച്ച് ജീവിച്ചാല്‍ ഒരുവിധം നന്നായി ജീവിക്കുവാന്‍ കഴിയും. സാധന മുടങ്ങാതെ കൊണ്ടുപോയാല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി ജീവിതത്തില്‍ ആനന്ദം നുകരാം. ഈശ്വരനോട് പ്രേമം വരുമ്പോള്‍ മനസ്സ് ഭൗതികത്തില്നിന്ന് വിടും. ആഗ്രഹങ്ങള്‍ കുറയും. ആഗ്രഹങ്ങള്‍ കുറയുമ്പോള്‍ തന്നെ ശാന്തിയായി. ആഗ്രഹമാണ് ദുഃഖം. തീയുണ്ടെങ്കില്‍ പുകയുണ്ട്. ആഗ്രഹമുണ്ടെങ്കില്‍ ദുഃഖവുമുണ്ട്. ആഗ്രഹം കൂടാതെ ജീവിക്കാനും കഴിയില്ല. അതിനാല്‍ ആഗ്രഹങ്ങളെല്ലാം ഈശ്വരനില്‍ കൂടിയാകട്ടെ. സാധനയ്ക്ക് മുടക്കം വരുത്താതിരുന്നാല്‍ ആത്മീയവും ഭൗതികവും ഒരു താളലയംപോലെ കൊണ്ടുപോകാന്‍ കഴിയും. പ്രശ്നങ്ങള്‍ ഒഴിവാക്കിക്കിട്ടും. അവിടെ മോക്ഷപ്രാപ്തിയാണ് ജീവിതക്ഷ്യം എന്നറിഞ്ഞുകൊണ്ടാണ് കര്‍മം ചെയ്യുന്നത്. അതവനെ രക്ഷിക്കും. എന്നാലും സന്ന്യാസത്തിന്റെ മഹത്ത്വം ഒന്നുവേറെ തന്നെ. നാനാവിധമായ ലോകകാര്യങ്ങളില്‍ ചിന്താധീനനാകാതെ ഈശ്വരനെത്തന്നെ സ്മരിച്ചും ചിന്തിച്ചും ആനന്ദിച്ചുകഴിയാം. സേവനാര്ഥമായി കര്‍മം ചെയ്താലും സന്ന്യാസിക്ക് ബന്ധമില്ലാത്തതിനാല്‍ ആ ഭാരമത്ര അനുഭവപ്പെടില്ല.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: