ചെറുകോല്‍: മനുഷ്യന്റെ ഉയര്‍ച്ചക്ക് നിദാനമായി വര്‍ത്തിച്ചവയാണ് ഭാരതത്തിന്റെ ക്ഷേത്ര സംസ്കാരമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി മുന്‍ സംസ്ഥാന പ്രസിഡന്റും ജ്യോതിഷ പണ്ഡിതനുമായ ഡോ. ബാലകൃഷ്ണ വാര്യര്‍. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാനപഠനശിബിരം ചെറുകോല്‍ ശുഭാനന്ദാശ്രമം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യ ശരീരത്തിന്റെ പ്രതിരൂപങ്ങളാണ് ക്ഷേത്രങ്ങള്‍. ഈ ശരീരമാണ് ക്ഷേത്രമെന്ന് ഗീത പഠിപ്പിക്കുന്നു. ക്ഷേത്ര സംസ്കാരം ധാര്‍മ്മിക പാഠങ്ങളാണ് പഠിപ്പിക്കുന്നത്. കൊടിമരം ഉള്‍പ്പെടെയുള്ളവ ശരീരഭാഗങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് തന്ത്ര സമുച്ചയവും പഠിപ്പിക്കുന്നു. ഈ ലോകത്തെക്കുറിച്ച് എല്ലാം അറിയാമെന്നാണ് നാം കരുതുന്നത്. എന്നാല്‍ ഈ ലോകത്തെക്കുറിച്ച് പത്തുശതമാനം അറിവു പോലും നമുക്കില്ല. മോക്ഷം എന്ന കാഴ്ചപ്പാട് പൂര്‍ത്തിയാകണമെങ്കില്‍ ശരിയായ അറിവ് അത്യാവശ്യമാണ്. രാമായണം ഉള്‍പ്പെടെ പഠിപ്പിക്കുന്നത് അതാണെന്നും ബാലകൃഷ്ണവാര്യര്‍ പറഞ്ഞു.
തുളസീദാസ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.നാരായണന്‍കുട്ടി, ടി.യു മോഹന്‍, വി.കെ ചന്ദ്രന്, സുരേഷ് വെട്ടിയാര്‍, മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി, കെ.എസ്. നാരായണന്, കുസുമം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളെ കുറിച്ച് ഡോ. കെ.എസ്. രാധാകൃഷ്ണന്, വി.എസ്. രാമസ്വാമി, വി.കെ. ചന്ദ്രന് എന്നിവര്‍ ക്ലാസ്സെടുത്തു. ഒരാഴ്ച നീണ്ടു നില്ക്കുന്ന ശിബിരം ഗുരുകുല സമ്പ്രദായത്തിലാണ് നടക്കുന്നതെന്ന് സ്വാഗതസംഘം കണ്‍വീനര്‍ എം.എ. പ്രസന്നന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: