കൊച്ചി: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കൊച്ചിയില്‍ അരങ്ങേറിയ വിശാല ഹിന്ദു സംഗമത്തിന്റെ ഓര്‍മ്മ പുതുക്കലായി ധര്‍മ്മരക്ഷാ സംഗമം. ധര്‍മ്മരക്ഷാസംഗമം അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി മാറുകയായിരുന്നു . കൊച്ചി നഗരവും എറണാകുളം മറൈന്‍ ഡ്രൈവും കാവിക്കടലായി മാറി. സംഘാടകരുടെ പ്രതീക്ഷ തെറ്റിച്ച ജനക്കൂട്ടമാണ് മറൈന്‍ഡ്രൈവിലേക്ക് ഒഴുകി എത്തിയത്. ശശികല ടീച്ചറുടെ ആവേശകരമായ പ്രസംഗത്തില്‍ തുടങ്ങി ഓരോ പ്രാസംഗികരെയും ജയ് വിളികളോടെയാണ് ജനലക്ഷം എതിരേറ്റത്. കൈയ്യടികളും ജയ് വിളികളും ഹിന്ദുധര്‍മ്മത്തിനെതിരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ക്കു നേരെ കൊടുങ്കാറ്റായാണ് ആഞ്ഞടിച്ചത്. മൂന്നു മണിക്കു മുന്‍പു തന്നെ സംഗമ വേദിയായ മറൈന്‍ഡ്രൈവ് മൈതാനം നിറഞ്ഞു കവിഞ്ഞിരുന്നു. ഹിന്ദു സംസ്കാരത്തെയും ധര്‍മ്മത്തെയും പ്രസ്ഥാനങ്ങളെയും സംരക്ഷിക്കുന്നതിനായി അക്ഷീണയത്നം ചെയ്യുമെന്നുള്ള പ്രതിജ്ഞാവാചകം നെഞ്ചില്‍ കൈവച്ച് ഏറ്റു ചൊല്ലുമ്പോള്‍ അത് ഓരോരുത്തരുടെയും ആത്മാവില്‍ നിന്നാണ് ഉയര്‍ന്നത്. വെള്ളാപ്പള്ളി നടേശന് പ്രസംഗത്തില്‍ പറഞ്ഞതുപോലെ ഒരു വശത്ത് കടലും മറുവശത്ത് ജനസമുദ്രവുമായിരുന്നു. 1982 ലെ വിശാല ഹിന്ദുസമ്മേളത്തിനു ശേഷം നടന്ന ധര്‍മ്മ രക്ഷാസംഗമം ചരിത്രം തന്നെയായി മാറിയിരിക്കുന്നു. ഹൈന്ദവ ആചാര്യന്മാര്ക്കും മഠങ്ങള്‍ക്കും നേരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ ഇനി പൊറുക്കില്ല എന്നുറക്കെ വിളിച്ചു പറയുന്ന ജനക്കൂട്ടത്തെയാണ് കാണാന്‍ കഴിഞ്ഞത്.
ഹിന്ദുത്വത്തിനെതിരെ മറ്റു മതങ്ങള്‍ നടത്തുന്ന കടന്നാക്രമണങ്ങളെ കുറിച്ച് ഓരോരുത്തരും സംസാരിക്കുമ്പോഴും സ്ത്രികളും കുട്ടികളും അടക്കം ആവേശത്താല്‍ ഇളകിമറിയുകയായിരുന്നു. ഹോമകുണ്ഠത്തില്‍ നിന്ന് പകര്‍ന്ന ആ അഗ്നി ഒരു ആവേശമായി പടര്‍ന്നു കഴിഞ്ഞു എന്നാണ് ധര്‍മ്മ രക്ഷക്കായി കൈകോര്‍ത്ത ഈ ജനലക്ഷങ്ങള്‍ തെളിയിക്കുന്നത്. ഈ ചലനം കേരളക്കരയില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ സൃഷ്ടിക്കാന്‍ പോകുന്ന മാറ്റങ്ങള്‍ അധികം വൈകാതെ നമുക്കു കാണാം എന്നാണ് ധര്‍മ്മ രക്ഷക്കു വേദിയില്‍ എത്തിയവര്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: