കൊച്ചി: എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു ചൂടു പിടിക്കുമ്പോഴും മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനര്‍ഥിയായ ക്രസ്റ്റി ഫെര്‍ണാണ്ടസിന്റെ വെബ്സൈറ്റില്‍ മാത്രം ആ ചൂടെത്തുന്നില്ല. തെരഞ്ഞടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപപ്പെടുത്തിയ വെബ്സൈറ്റ് തട്ടിക്കൂട്ടു മാത്രമായി തുടരുന്ന കാഴ്ചയാണു ഇ-ലോകത്ത് എറണാകുളത്തുകാര്‍ക്കു കാണാന്‍ കഴിയുന്നത്. ക്രിസ്റ്റിയുടെ ഇന്റര്‍നെറ്റ് വഴിയുള്ള പ്രചാരണത്തിനു ലെനിന് സെന്ററില്‍ ഒരു പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണു വെബ്സൈറ്റിലെ ചിത്രങ്ങളും പോസ്റ്റുകളും കാണിക്കുന്നത്.
www.christyfernandez .in എന്ന പേരിലാണു വെബ്്സൈറ്റ് തുറന്നിരിക്കുന്നത്. നാലു ചിത്രങ്ങളാണു ഇതില്‍ കവറായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ അവസരങ്ങളുടെ എറണാകുളത്തിനായി ഒരു വോട്ടെന്ന കുറിപ്പോടെ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ മുഷ്ടി ചുരുട്ടിയ കൈയും കാണാം. പക്ഷെ ഒറ്റ നോട്ടത്തില്‍ ചിത്രം കാണുന്ന ഏതൊരാളിലും കൈപ്പത്തിയാണോ എറണാകുളം സ്ഥാനാര്‍ഥി ചിഹ്നമായി സ്വീകരിച്ചിരിക്കുന്നത് എന്ന സന്ദേഹമുണ്ടാകാം. ബിജെപിയുടെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് വെബ്സൈറ്റുകളില്‍ ദൈനംദിനം സ്ഥാനാര്‍ഥികളുടെ അപ്ഡേഷനുകള്‍ നടക്കുമ്പോള്‍ ക്രിസ്റ്റിയുടെ വെബ്സൈറ്റുകളില്‍ ഇതു നടന്നത് 18നാണ്. ഇതില്‍തന്നെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടവയല്ല ചിലത്. എറണാകുളത്തെ പ്രമുഖ വിഭാഗമായ ലത്തീന്‍ സമുദായത്തിന്റെ വോട്ടുകള്‍ ലക്ഷ്യമിട്ടുകൊണ്ടു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുകൊണ്ടാവാം ക്രിസ്തീയ പുരോഹിതന്മാര്ക്കൊപ്പമുള്ള ക്രിസ്റ്റിയുടെ ചിത്രങ്ങളും സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവയല്ല സൈറ്റില്‍ നല്‍കിയിരിക്കുന്ന കൂടുതല്‍ ചിത്രങ്ങളും. പരിചയമില്ലാത്ത സ്ഥാനാര്‍ഥിയായതുകൊണ്ടു വോട്ടര്‍മാര്‍ വായ്ച്ചു പഠിച്ചുകൊള്ളട്ടെ എന്നു കരുതിയാവും 15 മാര്‍ക്കിനു തുല്യമായ ഉപന്യാസം പോലുള്ള ഒരു ജീവചരിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈബ്സൈറ്റ് പേജിലെത്തി ക്യാംപയിന് എന്നതില്‍ ക്ലിക്കു ചെയ്യുന്നവര്‍ക്കു ശൂന്യത മാത്രമായിരിക്കും കാണാന്‍ കഴിയുന്നത്.
സ്ഥാനാര്‍ത്ഥിയുടെ ഒരോ ദിവസത്തെയും പരിപാടികള്‍ മുന്‍കൂട്ടി അറിയുന്നതിനാണു ഈ ലിങ്ക്. ബ്ലോഗ് എന്നതില്‍ ക്ലിക്കു ചെയ്താലും അവസ്ഥ ഇതൊക്കെ തന്നെ. വീഡിയോ എന്ന വിഭാഗത്തിലേക്കു പോയാലും പാര്‍ട്ടി ചാനല്‍ സംപ്രേഷണം ചെയ്ത രണ്ടു മൂന്നണ്ണം മാത്രമാണുള്ളത്. ഇനി ക്രിസ്റ്റി ഫെര്‍ണാണ്ടസുമായി ആശയവിനിമയം നടത്തണമെന്നു ഏതെങ്കിലും വോട്ടര്‍ ആഗ്രഹിച്ചാലോ, എസ്എസ്എല്‍സി അപേക്ഷാഫോമിനേക്കാള് വലിയ ഒരു പേജ് പൂരിപ്പിച്ചെങ്കില്‍ മാത്രമേ അതു കഴിയൂ.
വോട്ടര്‍മാര്‍ക്ക് ബന്ധപ്പെടാന്‍ ക്രിസ്റ്റിയുടെ ഒരു ഫോണ്‍നമ്പര്‍ പോലും സൈറ്റിലില്ല. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനാണെന്നു തോന്നുന്നു, എന്തായാലും വെബ്സൈറ്റ് ഒരുപാടങ്ങ് ചുവപ്പിച്ചിട്ടില്ല. ഇങ്ങനെ തെരഞ്ഞെടുപ്പ് വിശേഷങ്ങളില്ലാത്ത ഒരു വെബ്സൈറ്റ് ഉപയോഗിച്ചാണു അവസരങ്ങളുടെ എറണാകുളത്തിനായി ക്രിസ്റ്റി വോട്ടഭ്യര്‍ഥിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: