പ്രപഞ്ചത്തില്‍ ജീവന്മാരെ വഴി കാട്ടാന്‍ വരുന്ന ആചാര്യന്മാര് തന്നെ പലവിധമുണ്ട്. ഭൂമിയില്‍ ശരീരമെടുക്കാതെ സൂക്ഷ്മതലങ്ങളില്‍ വസിച്ചുകൊണ്ട് ജീവന്മാര്ക്ക് വഴികാട്ടുന്ന ആചാര്യന്മാരുമുണ്ട്. തപോലോകങ്ങളില് തപോധനനായി ഇരിക്കുന്ന ഋഷികള്‍ ഭൂമിയില്‍ ഇറങ്ങിവന്ന് ധര്മമാര്ഗങ്ങളെ പ്രചോദിപ്പിക്കുന്ന പതിവുണ്ട്. യുഗധര്മങ്ങളെ ക്രമീകരിക്കാന്‍ വരുന്ന യുഗ പുരുഷന്മാരുണ്ട്. മനുഷ്യന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഈശ്വരചൈതന്യത്തെ ഉണര്‍ത്തി തരാന്‍ വരുന്ന ദിവ്യാത്മാക്കള്‍ ഉണ്ട്. മനുഷ്യന് ധര്‍മ മാര്‍ഗങ്ങളെ കാണിച്ചുതരുവാന്‍ വരുന്ന ധര്‍മപുരുഷന്മാര്‍ ഉണ്ട്. അതുപോലെ സാധാരണഗതിയിലുള്ള അറിവുകള്‍ പകര്‍ന്ന് തരുവാന്‍ വരുന്ന ആചാര്യന്മാരും ഉണ്ട്. ഇങ്ങനെയുള്ള ഈ പ്രപഞ്ചം ഒരു അദ്ഭുത ലോകം തന്നെയാണ്. ഈ അദ്ഭുതലോകത്തില്‍ ഇപ്പോള്‍ നമ്മളും വന്ന് പിറന്നിരിക്കുന്നു.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: