കൊച്ചി: ബിജെപി പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബിജെപി ചര്‍ച്ചാക്ലാസ് സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലിന് കലൂരില്‍ പാവക്കുളം ക്ഷേത്രത്തിന് എതിര് വശത്തുള്ള ബി ജെ പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വച്ചായിരുന്ന ചര്‍ച്ച. സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്, തമിഴ്നാട് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, പി.സി. സിറിയക്, അഡ്വ ശിവന്‍മഠത്തില്‍, ബി ജെ പി ജില്ലാ പ്രസിഡന്റ് പി ജെ തോമസ് , എഡ്രാക്ക് പ്രസിഡന്റ് രംഗദാസ പ്രഭു, മാലതി ടീച്ചര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കൊച്ചിയുടെ വികസന കാര്യത്തില്‍ ഇടത്-വലത് മുന്നണികള്‍ പുലര്‍ത്തുന്ന ഗുരുതരമായ അലംഭാവത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് എ.എന്‍. രാധാകൃഷ്ണന് നിശിതമായി വിമര്‍ശിച്ചു. 2001 ല്‍ വാജ്പേയി സര്‍ക്കാര്‍ കേരളത്തിന് നല്കിയ എല്‍എന്‍ജി ടെര്‍മിനല്‍ പത്ത് വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലന്നും അതെ സമയം ഗുജറാത്തില്‍ കേരളത്തിലുള്ളതിന്റെ മൂന്ന് ഇരട്ടി ശേഷിയുള്ള എല്‍എന്‍ജി ടെര്‍മിനല്‍ വെറും മൂന്ന് വര്‍ഷങ്ങള്‍കൊണ്ട് പൂര്‍ത്തിയായ കാര്യം അദ്ദേഹം സൂചിപ്പിച്ചു. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഒരു വര്‍ഷംകൊണ്ട് എല്‍എന്‍ജി ടെര്‍മിനല്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭാവം പണക്കാരെക്കാള്‍ കൂടുതല്‍ പാവപ്പെട്ടവരെയാണ് ബാധിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച തമിഴ്നാട് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.സി. സിറിയക് പറഞ്ഞു. കോംഗ്കണ്‍ റെയില്‍വേ പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തീകരിക്കുവാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി കാണിച്ച താല്പര്യം ഇ. ശ്രീധരന് പറഞ്ഞിട്ടുള്ള കാര്യം അഡ്വ. ശിവന് മഠത്തില്‍ ചര്‍ച്ചയില്‍ ഓര്‍മിപ്പിച്ചു. അഡ്വ പി.ജെ. തോമസ് , രംഗദാസപ്രഭു,മാലതി ടീച്ചര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: