ഗീതയില്‍ ഭഗവാന് കൃഷ്ണന് അര്ജുനനോട് പറയുന്നു:
അജോപി സന്നവ്യയാത്മാ
ഭൂതാനാമീശ്വരോപി സന്
പ്രകൃതിം സ്വാമധിഷ്ഠായ
സംഭവാമ്യാത്മമായയാ
ഞാന്‍ ജനിക്കുന്നവനല്ല, മരിക്കുന്നവനുമല്ല, അതേ നിമിഷം ഞാന്‍ അവതരിക്കുന്ന വ്യക്തിയാണെന്ന് മൂഢന്മാര് കരുതുന്നു. എന്താണ് ഈശ്വരാവതാരം? ഈശ്വരന് തന്നെ ഈ ബ്രഹ്മാണ്ഡമായി തീര്‍ന്നിരിക്കുന്നു. അപ്പോള്‍ പിന്നെ ഇവിടെ പ്രത്യേകം അവതരിക്കേണ്ട കാര്യമെന്ത്? എല്ലാ ജീവജാലങ്ങളുടെയും ഉള്ളില്‍ വസിക്കുന്നത് അവ ന് തന്നെ ആകുമ്പോള്‍ പിന്നെ പ്രത്യേകമായൊരു അവതാരത്തിന്റെ ആവശ്യമുണ്ടോ? അതുകൊണ്ട് മൂഢന്മാര് ഈശ്വരന് അവതരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ഈ പ്രപഞ്ചമേ വസിക്കുന്നത് ഈശ്വരനിലാണ്. പ്രപഞ്ചമായി തീര്‍ന്നതും ഈശ്വരനാണ്. ഓരോ പ്രപഞ്ചവസ്തുക്കളുടെ ഉള്ളിലും അന്തര്യാമിയായി വസിക്കുന്നതും ഈശ്വരന് തന്നെ.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: