കളമശ്ശേരി: കേരളത്തിലെ ഭൂവുടമകള്‍ക്ക് വികസനത്തിന്റെ മറവില്‍ എക്കാലത്തേയും ശാപമാണ് ഭൂമി മരവിപ്പിക്കല്‍. ദേശീയപാതയുടെ ഇരകള്‍ 30 കൊല്ലമായി ഈ ദുരിതം അനുഭവിക്കുന്നു. കിന്ഫ്രായ്ക്കും സ്മാര്‍ട്ട്സിറ്റിക്കും ശബരിമല പാത തുടങ്ങിയ പദ്ധതികള്‍ക്കുവേണ്ടിയും ഭൂമി മരവിപ്പിച്ചിട്ടുണ്ട്. ഇവിടെ നിശ്ചയിക്കപ്പെടുന്ന വില തന്നെ അപര്യാപ്തം. തുക നല്‍കുന്നത് അനേക കൊല്ലങ്ങള്‍ക്ക് ശേഷവും നഷ്ടപരിഹാരതുകയും അതിന്റെ പലിശയും ചേര്‍ന്നാല്‍ പോലും കമ്പോള വിലയ്ക്ക് തുല്യമാവില്ലെന്നതാണ് ഖേദകരം. ഭൂമി മരവിപ്പിച്ചിട്ട് ആദ്യം ഇരകളെ ബുദ്ധിമുട്ടിക്കും. പിന്നീട് അലൈന്മെന്റ് വിജ്ഞാപനത്തിലൂടെ അറിയിക്കും. അത് കഴിഞ്ഞ് അലൈന്‍മെന്റിന് മാറ്റം വരുത്തുവാന്‍ വന്‍തുക കോഴ വാങ്ങും. ഇതാണ് രീതി. അടുത്ത പടിയാണ് ഭൂമിക്ക് വില നിശ്ചയിക്കുന്നത്. ഇപ്പോള്‍ ജില്ലാതല പര്‍ച്ചേസ് കമ്മറ്റിയാണ് വില നിശ്ചയിക്കുന്ന ഫാസ്റ്റ് ട്രാക് സിസ്റ്റം.
ഇരകളും കളക്ടറും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും വട്ടമേശ ചര്‍ച്ച. ഈ ഡിഎല്‍പിസി തുകയും കോഴ ഉണ്ട്. ഇത് പ്രസിദ്ധമാണ്. കോഴ കൊടുത്തവരുടെ ചതുപ്പ് ഭൂമിക്ക് ലഭിച്ച വിലയേക്കാള്‍ കുറവായിരിക്കും ഫസ്റ്റ് പ്ലോട്ടുകാരന്റെ കണ്ണായ ഭൂമിക്ക് ലഭിക്കുന്നത്. ഇതാണ് വിചിത്രവും. നഷ്ടപരിഹാര തുക ഇരകള്‍ക്ക് മൊത്തമായി ലഭിച്ചാല്‍ അവര്‍ എങ്ങനെയെങ്കിലും രക്ഷപ്പെടും. പക്ഷേ ഇവിടെ അനേക കൊല്ലം കാത്തിരിക്കണം. ഇതിനിടയില്‍ അണുകുടുംബങ്ങളിലും ബാഗു കുടുംബങ്ങളിലും അസ്വാരസ്യങ്ങള്‍ ഉടലെടുക്കും. അതിനാല്‍ തുക കോടതിയില്‍ കെട്ടിവെക്കേണ്ടിവരും. ഇത് സര്‍ക്കാരിനും മാഫിയകള്‍ക്കും ഗുണമാണ്.
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡിന്റെ ആദ്യകവാടം കളമശ്ശേരി അപ്പോളൊ ടയേഴ്സ് കവലയിലായിരുന്നു. കോഴ തുക കിട്ടിയപ്പോള്‍ 400 മീറ്റര്‍ വടക്കോട്ടു മാറി ചിത്രാമില്ല് ഭാഗത്ത് വഴി തുറന്നു. നേരെ പോയ പാലത്തിന് വളവുണ്ടായി. ഇപ്പോള്‍ ശബരിപാതയുടെയും അലൈന്മെന്റ് മാറി. പാലാ നഗരസഭാ പ്രദേശവും രാമപുരവും ഒഴിവാക്കാന്‍ വേണ്ടി മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കില്‍ സര്‍വേ മുടക്കിയിരുന്നു. ഇനി പാലാ റെയില്‍വേ സ്റ്റേഷന് നഗരത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ ഈരാറ്റുപേട്ട റോഡില്‍ “മേലമ്പാറയില്‍” ആയിരിക്കും. രാമപുരം സ്റ്റേഷന് “പിഴകിലുമാക്കി”. ജനത്തിന്റെ സൗകര്യമല്ല ഉദ്ദേശം.
ഏലൂര്‍ ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: