ഐശ്വരജീവിതം ആത്മസംസ്ഫുര്ത്തിയണയ്ക്കാനുള്ള ഒരു കര്മതന്ത്രമാണ്; മനുഷ്യന് ബോധപൂര്‍വ്വം ചെയ്യാന്‍ കഴിവുള്ള കര്മങ്ങളില്വച്ച് ഏറ്റവും സമുന്നതമായ ഒന്നാണ് ഐശ്വരജീവിതം നയിക്കുന്നതിനുള്ള യത്നം. തന്റെ സ്വന്തം പരിണാമത്തെ ഇത്ര ഫലപ്രദമായി ത്വരിതപ്പെടുത്താന്‍ കഴിയുന്ന ഒരു ജീവിയും ഇങ്ങിനെ ഭൂമുഖത്തിലില്ല. മനുഷ്യന് മാത്രമേ അത് സാധിക്കൂ! അത്രയും വമ്പിച്ച സാധ്യതകളുടെ മഹാധനം സ്വായത്തമായിട്ടും ആത്മസ്ഫുര്ത്തിയാകുന്ന ആ ഈശ്വരത്വത്തെ നേടുന്നതിനുവേണ്ടിയുള്ള യത്നത്തില്‍ ആ മഹാധനത്തില് നിന്ന് അല്‍പ്പം ചെലവഴിക്കാന്‍ മനുഷ്യന് പഠിക്കുന്നില്ലെങ്കില്‍ അവന്റെ ഐഹിക ജീവിതം കേവലം നിഷ്പ്രയോജനം തന്നെയാണ്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: