കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന് നാല്പതു രൂപ കൂടി ഗ്രാമിന് അഞ്ചു രൂപയായി വര്‍ധിച്ചിട്ടുണ്ട്. 22,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
ഗ്രാമിന് 2,850 രൂപ വിലയുണ്ട്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 27.97 ഡോളര്‍ വര്‍ധിച്ച് 1,349.57 ഡോളറിലെത്തി.
റഷ്യയും ഉെ്രെകനും തമ്മിലുള്ള സംഘര്‍ഷം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില വര്‍ധിക്കാന്‍ കാരണമായി. അതേസമയം യുെ്രെകന് റഷ്യ സംഘര്‍ഷം ആഗോള ഓഹരി വിപണിയില്‍ ഇടിവുണ്ടാക്കി.
എന്നാല്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 16.56 നേട്ടത്തോടെ 20,963.21ലും നിഫ്റ്റി 3.80 പോയിന്റ് നേട്ടത്തോടെ 6,225.25ലുമാണ് വ്യാപാരം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: