ലണ്ടന്‍: സാമ്പത്തികമായും രാഷ്ട്രീയമായും അസ്ഥിരത തുടരുന്ന ഉക്രൈന്റെ പ്രതിസന്ധി പരിഹരിക്കാന്‍ യുറോപ്യന്‍ യൂണിയനും അമേരിക്കയും ചര്‍ച്ച നടത്തി. ഇതിനിടയില്‍ അമേരിക്ക ഉക്രൈന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. ഉക്രൈന്റെ സാമ്പത്തികസ്ഥിതി ആശങ്കാജനകമാണെന്നും അതിനാല്‍ ലോകരാജ്യങ്ങളുടെ ഇടപെടലുകള്‍ ഉണ്ടാകണമെന്നും യുറോപ്യന്‍ യൂണിയന് വിദേശകാര്യ സെക്രട്ടറി വില്യം ഹെഗ്യു കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. മുന്‍ സോവിയറ്റ് രാജ്യമായ ഉക്രൈന്റെ തകര്‍ന്ന സാമ്പത്തിക രംഗം തിരിച്ചു പിടിക്കാന്‍ സഹായിക്കാമെന്നാണ് അമേരിക്കയുടെ വാഗ്ദാനം.
യൂറോപിന്റെ സമീപത്തായി കിടക്കുന്ന രാജ്യമാണ് ഉക്രൈന്. തകര്‍ന്ന സാമ്പത്തികനില തിരിച്ചുപിടിക്കാന്‍ ഐഎംഎഫ് സഹായിക്കണമെന്നും യുഎസും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഉക്രൈന് ധനമന്ത്രാലയം കഴിഞ്ഞ ദിവസം 3500 കോടി ഡോളറിന്റെ സഹായം ലോകരാജ്യങ്ങളോട്് ആവശ്യപ്പെട്ടിരുന്നു. ഐഎംഎഫ്ന്റെ സഹായം ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്നതിനാല്‍ അമേരിക്ക അടിയന്തരമായി ധനസഹായം പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്തില്‍ താത്കാലികമായി രൂപീകരിച്ച പുതിയ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനും ഭാവിയിലെ കലാപങ്ങള്‍ തടയുന്നതിനും വേണ്ടി ജര്‍മനി, പോളണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി വിഷയം ചര്‍ച്ച ചെയ്തുവരുന്നതായി വില്യം ഹെഗ്യു അറിയിച്ചു.
ഉക്രൈന് പ്രഖ്യാപിച്ചിരുന്ന 1500 കോടി ഡോളറിന്റെ സാമ്പത്തികരക്ഷാ പാക്കേജ് റഷ്യന്‍ പ്രസിഡന്റ് പുടിന് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അമേരിക്ക സഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നത് എന്നുള്ളത് ശ്രദ്ധേയമാണ്. നിലവില്‍ ഉക്രൈന് 1300 കോടി ഡോളറിന്റെ വിദേശകടമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: