പെരുമ്പാവൂര്‍: എംസി റോഡരികില്‍ വല്ലം ബസ് സ്റ്റോപ്പിന് പിന്നിലുള്ള ആളൊഴിഞ്ഞ പറമ്പില്‍ ബീഹാര്‍ സ്വദേശിയെ കഴുത്തറുത്തും തലയ്ക്ക് കല്ലിനിടിച്ചും കൊന്ന നിലയില്‍ കണ്ടെത്തി. ബീഹാര്‍ ബോഡ്സ്ദൂര് ജില്ലയില്‍ മുകേഷ് (23) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ കഴുത്ത് അറുത്തും തലയുടെ ഒരു ഭാഗത്ത് ആട്ടുകല്ലിനൊപ്പമുള്ള കുഴവിക്കല്ലുകൊണ്ട് ഇടിച്ചുമാണ് കൊന്നത്. കൊലപാതകത്തിന്റെ രീതിയും മരിച്ചയാളുടെ മൊബെയില്‍ കോളുകളുടെ വിവരത്തിന്റേയും അടിസ്ഥാനത്തില്‍ കൊലയാളികളെ തിരിച്ചറിഞ്ഞതായാണ് സൂചന. ഇവിെന്റ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ പോലീസ് പ്രതികള്‍ക്കായി ബീഹാറിലേക്ക് തിരിച്ചതായാണ് സൂചന.
ഇന്നലെ രാവിലെയാണ് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടത്തിയത്. വെളുത്ത ബനിയനും പാന്റ്സുമായിരുന്നു വേഷം. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പെരുമ്പാവൂര്‍ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് കുഴവിക്കല്ലും കത്തിയും കണ്ടെത്തിയിട്ടുണ്ട്. കല്ലൂരില്‍ ജോലി ചെയ്തിരുന്ന ആളാണ് കൊല്ലപ്പെട്ടതെന്നും രണ്ട് ദിവസം മുമ്പാണ് ഇയാള്‍ പെരുമ്പാവൂരില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: