അറിഞ്ഞുകൊണ്ട് കുഴിയിലേക്ക് വീഴുന്നതെന്താണ്? ദുഃഖമൊഴിവാക്കാന് മാര്ഗമുള്ളപ്പോള്പ്പിന്നെ എന്തിന് അതില്‍ത്തന്നെ കഴിയണം ? സൂര്യന്റെ ചൂടുപോലെ, വെള്ളത്തിന്റെ തണുപ്പുപോലെ ജീവിതത്തിന്റെ സ്വഭാവമാണ് സുഖവും ദുഃഖവും. പിന്നെ എന്തിന് ദുഃഖിച്ചുതളരണം ? കൂലിയില്ലാതെ ജോലിചെയ്യേണ്ട കാര്യമുണ്ടോ ? ദുഃഖിച്ചാല് ഫലം കിട്ടുമെങ്കില്‍ ദുഃഖിച്ചോളൂ. ശരീരത്തിന്മുറിവുണ്ടായാല് വെറുതെ കരഞ്ഞുകൊണ്ടിരിക്കുകയല്ല വേണ്ടത്. ഉടനെ മരുന്നുവയ്ക്കണം. അല്ലെങ്കില്‍ സെപ്റ്റിക്കായി തളര്‍ന്നുവീഴും. അതുപോലെ ആത്മീയം മനസിലാക്കിയാല്‍ നിസ്സാരകാര്യങ്ങളില്‍ തളര്ന്നുവീഴേണ്ടി വരികയില്ല.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: