ന്യൂദല്‍ഹി: ലോക കാണ്ടാമൃഗ ദിനത്തില്‍ കാണ്ടാമൃഗ സംരക്ഷണത്തിനായുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു. ഇന്ത്യയില്‍ ധാരാളം ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങള്‍ വസിക്കുന്ന അസമിലെ കാസിരംഗ ദേശീയ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ അദ്ദേഹം പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
”ഇന്ന്, ലോക കാണ്ടാമൃഗ ദിനത്തില്‍, നമ്മുടെ ഗ്രഹത്തിലെ ഏറ്റവും പ്രതീകാത്മക ഇനങ്ങളിലൊന്നായ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് ആവര്‍ത്തിക്കാം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാണ്ടാമൃഗ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ മികച്ച ആവാസകേന്ദ്രമാണ് ഇന്ത്യ എന്നത് അഭിമാനകരമായ കാര്യമാണ്. അസമിലെ കാസിരംഗയിലേക്കുള്ള എന്റെ സന്ദര്‍ശനവും ഞാന്‍ സ്നേഹപൂര്‍വ്വം ഓര്‍ക്കുന്നു, അവിടെ സന്ദര്‍ശിക്കാന്‍ നിങ്ങളെ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: