ഭഗവാന്റെ ക്ഷേത്രശക്തിയും (കര്മക്ഷേത്രമുള്ക്കൊള്ളുന്ന ഭഗവാന്റെ അപകൃഷ്ടശക്തി) ക്ഷേത്രജ്ഞശക്തിയും (ക്ഷേത്രത്തെ അറിയുന്ന ഭഗവാന്റെ ഉത്കൃഷ്ടശക്തി) തമ്മിലുള്ള പ്രവര്‍ത്തനത്തിന്റെ സൃഷ്ടിയാണ് ഈ ലോകത്തുള്ളതെല്ലാം. അതിനാല്‍ ഭഗവാന് കൃഷ്ണന്റെ ശക്തികളുടെ രൂപാന്തരങ്ങള്‍ മാത്രമാണ് ഈ ലോകത്തുള്ളതൊക്കെ. ഒരര്‍ഥത്തില്‍ ശക്തിയും ശക്തിതത്ത്വവും ഒന്നു തന്നെയാണ്. അഗ്നിയും അതിന്റെ ദഹനശക്തിയും തമ്മില്‍ വേര്‍പെടുത്താനാകാത്തതും അഭിന്നവുമായിരിക്കുന്നതുപോലെ. നിര്‍ഭാഗ്യവശാല്‍ ഭഗവച്ഛശക്തിയുടെ രൂപാന്തരണത്തെ സംബന്ധിച്ചുള്ള തെറ്റായ വിശദീകരണം വഴി അദ്വൈതസൈദ്ധാന്തികരും നിര്വ്യക്തിഗതവാദികളും ചേര്‍ന്ന് ഈ ലോകത്ത് നാശം വിതച്ചിരിക്കുകയാണ്.
– ഭക്തിവേദാന്തസ്വാമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: