പെരുമ്പാവൂര്‍: നിരവധി വാഹന മോഷണ കേസുകളിലെ പ്രതികളായ ചേലാമറ്റം വില്ലേജ് വല്ലം കരയില്‍ കന്നക്കാട്ടുമല ഭാഗത്ത് പുളിക്കക്കുടി വീട്ടില്‍ സെയ്ദ് മുഹമ്മദ് മകന് ചൊക്ലിഫൈസല് എന്ന് വിളിക്കുന്ന ഫൈസല്‍, വെങ്ങോല വില്ലേജ് തണ്ടേക്കാട് തൈക്കാവ് ഭാഗത്ത് കുന്നുംപുറം വീട്ടില്‍ അബുബക്കര്‍ മകന് ഫറൂഖ്, വെങ്ങോല വളയന്‍ചിറങ്ങര ഭാഗത്ത് കെ.എന്‍. സദനം വീട്ടില്‍ സുരേഷ്ബാബു മകന് നിഖിലേഷ്, വെങ്ങോല വില്ലേജ് പോഞ്ഞാശ്ശേരി എം.എച്ച് കവല ഭാഗത്ത് മങ്ങാടന്‍ വീട്ടില്‍ അബുബക്കര്‍ മകന് സാലു എന്നിവരാണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്.
പെരുമ്പാവൂര്‍ പിക്ക്നിക്ക് ബാറിലെ പാര്‍ക്കിംഗ് ഏരിയിയില്‍ നിന്നും മോഷ്ടിച്ച ഓട്ടോറിക്ഷയയുമായി പോകുമ്പോഴാണ് വാഹന പരിശോധനയ്ക്കിടെ ഫറൂഖും ഫൈസലും അറസ്റ്റിലായത്. ഡിസംബര്‍ 20-ാം തീയതി പുളിനാട് ലൈയിനിലുള്ള പ്രദീപിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസ്സിലെ പ്രതികളാണ് ഫൈസലും, സാലുവും, നിഖിലേഷും. പെരുമ്പാവൂര്‍ എംസി ജംഗ്ഷനിലുള്ള മുറിയില്‍ നിന്നും മൊബെയില്‍ ഫോണ്‍ മോഷണം ചെയ്ത് എടുത്തിട്ടുള്ളതായി ഫൈസല്‍ പറഞ്ഞു. പ്രതികള്‍ 4പേരും മറ്റ് നിരവധി മോഷണ കേസ്സിലെയും പിടിച്ച് പറി കേസ്സിലെയും പ്രതികളാണ്. പ്രതികള്‍ കൂടുതല്‍ കേസ്സില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിനായി കൂടുതല്‍ അന്വേഷണം നടത്തി വരുന്നു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി സതീഷ് ബിനോയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പെരുമ്പാവൂര്‍ പോലീസ് സുപ്രണ്ട് കെ. ഹരികൃഷ്ണന്റെയും ഇന്‍സ്പെക്ടര്‍ വി. റോയിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: