ആലുവ: ചില അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ അനധികൃതമായി അധിക സീറ്റുകള്‍ ഘടിപ്പിച്ച് തട്ടിപ്പ് നടത്തുന്നതായി പരാതി. സീറ്റുകള്‍ കണക്കാക്കിയാണ് ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് നല്‍കിയിട്ടുള്ളത്. എന്നാല്‍ പെര്‍മിറ്റ് എടുത്തശേഷം പല ബസുകളിലും 15 സീറ്റുകള്‍ വരെ ഇത്തരത്തില്‍ കൂടുതലായി ഘടിപ്പിക്കുകയാണ് ചെയ്യുന്നത്.
അതുപോലെ അന്തര്‍ സംസ്ഥാന സര്‍വീസിന് സ്പെഷ്യല്‍ പെര്‍മിറ്റുള്ള ചില ബസുകളും ഇടയ്ക്കിടെ അനധികൃതമായി നികുതി വെട്ടിച്ച് ചരക്ക് കൊണ്ടുവരുന്നുണ്ട്. ബസുകള്‍ക്കകത്ത് ഇതിനായി പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധത്തില്‍ ചില ക്രമീകരണങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: