കൊച്ചി: ഓട്ടോ ഗ്യാസ് എനര്‍ജി ഇന്ത്യാ ലിമിറ്റഡ് എന്ന എല്‍.പി.ജി വില്‍പ്പന കമ്പനി ഏകപക്ഷീയമായി നിരക്ക് വര്ധിപ്പിക്കുന്നുവെന്നാരോപിച്ച് കേരള ഓട്ടോ ഗ്യാസ് ഡീലേഴ്സ് അസോസിയേഷന് രംഗത്ത്. ഇതിന്റെ ഫലമായി മറ്റ് കമ്പനികളുടെ എല്‍പിജിയേക്കാള്‍ 9 രൂപ കൂടുതലാണ് ഓട്ടോഗ്യാസ് എനര്‍ജി എല്‍പിജിയുടെ വില.ചില്ലറ കച്ചവടക്കാരും ഉപഭോക്താക്കളും തമ്മിലുള്ള തര്‍ക്കത്തിന് ഇത് കാരണമാകുന്നുവെന്ന് അസോസിയേഷന് അംഗങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ജൂണ്മാസത്തില് ഓട്ടോ ഗ്യാസ് എനര്‍ജി മറ്റ് കമ്പനികളുടെ വിലയേക്കാള്‍ ലിറ്ററിന് 1.80 രൂപ വര്‍ധിപ്പിക്കുകയുണ്ടായി.
ഇവരുടെ പമ്പുകളില്‍ തന്നെ രണ്ട് തരത്തിലുള്ള വിലയിലാണ് എല്‍.പി.ജി വിതരണം ചെയ്യുന്നത്. രണ്ട് വിലകളും തമ്മില്‍ ലിറ്ററിന് നാല് രൂപയോളം വ്യത്യാസമുണ്ട്. കമ്പനിയുടെ ഏകപക്ഷീയവും നീതി രഹിതമായ ഇടപെടലുപകള് കൊണ്ട് പല ഗ്യാസ് പമ്പുകളും ഭാഗീകമായും ചിലത് പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. നഷ്ടപരിഹാരത്തിനായി കോടതി മുമ്പാകെ അന്യായം ഫയല്‍ ചെയ്തട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗ്യാസ് എനര്‍ജി കമ്പനിക്ക്്് കത്തയച്ചിട്ടും ഫലമുണ്ടായില്ല.
പ്രശ്നപരിഹാരത്തിനായി സര്‍ക്കാരിനെയും കോടതിയെയും സമീപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കേരള ഓട്ടോ ഗ്യാസ് ഡീലേഴ്സ് അസോസിയേഷന് സെക്രട്ടറി കെ കെ ഭാസ്കരന്,എ അഹമ്മദ്,കെ ടി ജഗന്നിവാസന്‍,അബ്ദുല്‍ നിസാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: