കൊച്ചി: പറവൂരിനടുത്ത് ഗോതുരുത്തില്‍ പണിപൂര്‍ത്തിയായ ചവിട്ടുനാടാകാചാര്യന് ചിന്നത്തമ്പി അണ്ണാവിയുടെ ശില്പം ഡിസംബര്‍ 30 ന് വൈകിട്ട് 7 ന് കേന്ദ്ര മന്ത്രി പ്രൊഫ കെ വി തോമസ് അനാച്ഛാദനം ചെയ്യും.
26 ന് ഗോതുരുത്ത് കടല്‍വാതുരുത്ത് ഹോളി ക്രോസ് പള്ളിക്കുസമീപം ഗോതുരുത്ത് സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ ചവിട്ടുനാടകോത്സവം സംഘടിപ്പിക്കും. ഡിസംബര്‍ 30 വരെ നീളുന്ന ചവിട്ടുനാടകോത്സവം ‘ചുവടി ഫെസ്റ്റി’ ന്റെ അവസാന ദിവസമാണ് അണ്ണാവി ശില്പം അനാച്ഛാദനം ചെയ്യുന്നത്.
തൃശ്ശൂര്‍ സ്വദേശി ആന്റോജോര്ജാണ് ശില്പി. ശില്പം അനാച്ഛാദനത്തിന് മുന്നോടിയായി ഡിസംബര്‍ 26 ന് വൈകിട്ട് 7 ന് ചുവടി ഫെസ്റ്റില്‍ ഗോതുരുത്ത് യുവജന ചവിട്ടുനാടക കലാ സമിതിയുടെ ‘യാക്കാബിന്റെ മക്കള്‍’ ചവിട്ടുനാടകം അവതരിപ്പിക്കും. 27 ന് തുരുത്തിപ്പുറം ചൈതന്യ തിയ്യേറ്റേഴ്സിന്റെ ‘ഇഡിപ്പസ്’, 28 ന് തുരുത്തിപ്പുറം നവരത്ന കലാ സാംസ്കാരിക വേദിയുടെ ‘ജ്ഞാന സുന്ദരി’, 29 ന് കുറുമ്പത്തുരുത്ത് യുവകേരള കലാസമിതിയുടെ ‘വീരകുമാരന്’, 30 ന് ഗോതുരുത്ത് കേരള ചവിട്ടു നാടക അക്കാദമിയുടെ ‘പാരിമാരുടെ മരണം’ ചവിട്ടുനാടകങ്ങള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: