ന്യൂദല്‍ഹി: ഇന്നു വോട്ടെണ്ണി തെരഞ്ഞെടുപ്പു ഫലം പുറത്തുവരാനിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തെ ലോക്സഭാ ഫലമാക്കി മാറ്റിക്കൊണ്ടുള്ള കണക്കുകള്‍ വന്നു തുടങ്ങി. അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയകുതിപ്പ് നടത്തുമെന്ന് ബിജെപിയും എക്സിസ്റ്റ് പോള്‍ പ്രവചനവും വന്ന് കഴിഞ്ഞിരിക്കയാണ്. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനര്‍ത്ഥിയായി കാണിച്ച് കൊണ്ട് ബിജെപി നടത്തിയ തെരഞ്ഞിടുപ്പ് പ്രചാരണത്തോട് ജനങ്ങളുടെ പ്രതികരണമായിരിക്കും തെരഞ്ഞെടുപ്പ് ഫലം എന്നാണു വിശകലനം. ഇതാണ് 2014 ല്‍ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുകയെന്നും പലരും വിലയിരുത്തുന്നു. എന്നാല്‍, സമ്പൂര്‍ണ്ണമായും അങ്ങനെയല്ലെങ്കിലും പ്രാദേശിക വിഷയങ്ങള്‍ കഴിഞ്ഞാല്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ നിയമസഭ-ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ സമാനമായിരിക്കും.
2008- ലെ ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ 36.34 ശതമാനം വോട്ട് വാങ്ങിയ ബിജെപിക്ക് 28 സീറ്റ് മാത്രമാണ് ലഭിച്ചത്. 40 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ്സ് 42 സറ്റ് നേടി അധികാരത്തില്‍ വരികയും ചെയ്തു. 3.54 ശതമാനം വോട്ടാണ് കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്തിച്ചത്. ശതമാനത്തിന്റെ ചെറിയ മാറ്റം സീറ്റുകളുടെ എണ്ണത്തെ സാരമായി ബാധിക്കുന്നു എന്നാണ് ഇത് കണിക്കുന്നത്.
മധ്യപ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പിലും നമുക്കിത് കാണാം. 37.64 ശതമാനം വോട്ട് നേടിയ ബിജെപി 143 സീറ്റോടെ അധികാരത്തിലെത്തുകയും 32.39 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ്സ് 72 സീറ്റോടെ അധികാരത്തില്‍ നിന്ന് പിന്തള്ളപടുകയും ചെയ്തു. അഞ്ചു ശതമാനം വോട്ടാണ് അധികാരത്തില്‍ നിന്ന് കോണ്‍ഗ്രസ്സിനെ മാറ്റി നിര്‍ത്തിയത്.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായി തീര്‍ന്നാല്‍ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ദല്‍ഹിയില്‍ എത്രസീറ്റ് ലഭിക്കുമെന്ന് കണ്ടറിയണം. ഏഴ് ലോകസഭാ മണ്ഡലങ്ങളില്‍ നിന്ന് അഞ്ച് ശതമാനം വോട്ട് ബിജെപി കൂടുതലായി നേടിയാല്‍ കോണ്‍ഗ്രസ്സിന് ഒരു സീറ്റ് പോലും ദല്‍ഹിയില്‍ നിന്ന ലഭിക്കില്ല. ഇത് തന്നെയാണ് രാജസ്ഥാന്, മിസോറാം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലേയും അവസ്ഥ. മോദി എന്ന ബിജെപി പ്രധാനമന്തിസ്ഥാനാര്ത്ഥിക്ക് ജനങ്ങള്‍ക്കിടയില്‍ അഞ്ച് ശതമാനത്തിലധികം ജനപ്രീതി സമ്പാദിക്കന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, അതു നിലനിര്‍ത്താന്‍ കഴിയുന്നു എങ്കില്‍, കോണ്‍ഗ്രസ്സിന്റെ സീറ്റെണ്ണം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നിലൊന്നായി ചുരുങ്ങുന്ന കാഴ്ചയായിരിക്കും കാണാനാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: