പനാജി: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ കസ്റ്റഡി കാലാവധി നീട്ടി. നാലു ദിവസത്തേക്കു കൂടിയാണ് കാലാവധി നീട്ടിയിരിക്കുന്നത്.
എട്ടു ദിവസത്തേക്ക് തേജ്പാലിനെ കസ്റ്റഡിയില്‍ വിടണമെന്ന് പ്രോസിക്യൂഷന് ഗോവ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡി കാലാവധിയിലധിക ദിവസവും വൈദ്യ പരിശോധനകള്‍ക്കായി വിധേയനാക്കിയതിനാല്‍ ഒന്നര ദിവസം മാത്രമാണ് തേജ്പാലിനെ കസ്റ്റഡിയില്‍ ലഭിച്ചതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് കോടതി കസ്റ്റഡി കാലാവധി നീട്ടി നല്‍കിയത്. അതേ സമയം തെഹല്‍ക മുന്‍ മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: