ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കി ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു ഛത്തീസ്ഗഢില്‍. ജനങ്ങളില്‍ 90 ശതമാനവും പദ്ധതിയുടെ ഉപഭോക്താക്കള്‍. അതേ, സ്വാതന്ത്ര്യം ലഭിച്ച് 66 വര്‍ഷങ്ങള്‍ക്കു ശേഷം 5 മില്യണ്‍ കുടുംബങ്ങള്‍ പട്ടിണിയില്‍ നിന്നും മോചനം നേടിയിരിക്കുകയാണ് ഇവിടെ. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ കൊട്ടിഘോഷിച്ചു നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ പദ്ധതിക്കു വരെ പ്രചോദനമായത് ഛത്തീസ്ഗഢില്‍ ഡോ.രമണ്‍സിങ് സര്‍ക്കാര്‍ 2012ല്‍ വിജയകരമായി നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഗരിമയാണ്. ജനങ്ങള്‍ക്ക് ഭക്ഷണം നല്കാന് ഞങ്ങള്‍ പ്രാപ്തമാണെന്ന് ഒരു സംസ്ഥാനം ഉറക്കെ പ്രഖ്യാപിച്ചത് ലോകത്തിനു തന്നെ മാതൃകയായിരുന്നു.
2311കോടി രൂപയാണ് പദ്ധതിച്ചിലവ്. സംസ്ഥാന ജനസംഖ്യയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 90 ശതമാനത്തിനും പ്രയോജനകരമായ പദ്ധതി അനുകരണീയമായ മാതൃകയാണ് രാജ്യത്തിനു സമ്മാനിച്ചത്. അന്ത്യോദയപദ്ധതിയില് ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്ക് 35 കിലോഗ്രാം അരി, അഞ്ചു രൂപ നിരക്കില്‍ രണ്ടു കിലോ പയറുവര്‍ഗങ്ങള്‍, പത്തുരൂപ നിരക്കില്‍ രണ്ടുകിലോ ധാന്യങ്ങള്‍ എന്നിവയ്ക്കു പുറമേ സൗജന്യമായി രണ്ടു കിലോഗ്രാം ഉപ്പും നല്‍കുന്നതാണ് പദ്ധതി. ഇതിനുപുറമേ മുന്‍ഗണനാ പ്രകാരമുള്ള കുടുംബങ്ങള്‍ക്ക് രണ്ടുരൂപ നിരക്കില്‍ 35 കിലോ അരിയും നല്‍കും. ഇവര്‍ക്ക് അന്ത്യോദയ പദ്ധതിയിലുള്ളവര്‍ക്കു നല്കുന്ന നിരക്കില്‍ മറ്റു സാധനങ്ങളും ലഭിക്കും. ജനറല്‍ വിഭാഗക്കാര്‍ക്ക് 9.50 രൂപ നിരക്കില്‍ അരിയും 7.50 രൂപ നിരക്കില്‍ ഗോതമ്പും പദ്ധതി പ്രകാരം നല്‍കുന്നുണ്ട്. ഇതു നല്കുന്നതില് വിട്ടുവീഴ്ച വരുത്തിയാല്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും 2012 ഡിസംബര്‍ 22ന് ഛത്തീസ്ഗഢ് നിയമസഭ പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായമാകെ കമ്പ്യൂട്ടര്വല്ക്കരിച്ചുകൊണ്ടാണ് പുതിയ വിപ്ലവത്തിനു ബിജെപി സര്‍ക്കാര്‍ തുടക്കമിട്ടത്. യഥാര്‍ത്ഥ ഉപഭോക്താക്കളിലേക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്നതിനായി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ സുതാര്യത കൊണ്ടുവരുന്നതിനും സംസ്ഥാന സര്‍ക്കാരിനു സാധിച്ചു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യസുരക്ഷാ ബില്ലിനേക്കാള്‍ നിരവധി ആനുകൂല്യങ്ങള്‍ സാധാരണക്കാര്‍ക്ക് നല്‍കുന്നതാണ് ഛത്തീസ്ഗഢ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭക്ഷ്യസുരക്ഷാ നിയമം. കേന്ദ്രബില്ലില് ഗ്രാമങ്ങളിലെ 75 ശതമാനവും നഗരങ്ങളിലെ 50 ശതമാനവും പാവപ്പെട്ടവര്‍ക്ക് മാത്രം പ്രയോജനം ലഭിക്കുമ്പോള്‍ ഇവിടെ ജനസംഖ്യയുടെ 90 ശതമാനത്തിനും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നുണ്ട്. കേന്ദ്രപദ്ധതിയില്‍ നിന്നും വെത്യസ്തമായി ഗ്രാമപഞ്ചായത്തുകളേയും ഗ്രാമസഭകളേയും റേഷന്‍ ഔട്ട്ലെറ്റുകളുടെ ചുമതലക്കാരാക്കി വികേന്ദ്രീകൃത രീതിയാണ് ഛത്തീസ്ഗഢില്‍ നടപ്പാക്കിയിരിക്കുന്നത്.
കേന്ദ്രപദ്ധതിയില്‍ അന്ത്യോദയ ആനുകൂല്യം ലഭ്യമാകുന്നവരെ കൃത്യമായി പരാമര്ശിക്കാതിരിക്കുമ്പോള് ഛത്തീസ്ഗഢ് നടപ്പാക്കിയ പദ്ധതിയില്‍ വിധവകളേയും പട്ടികജാതിക്കാരേയും പട്ടികവര്‍ഗക്കാരേയും ഗിരിവര്ഗക്കാരേയും എല്ലാം അന്ത്യോദയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 65 രൂപയ്ക്ക് 41 കിലോ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി. ഗ്രാമങ്ങളിലെ 46 ശതമാനവും നഗരങ്ങളില്‍ 28 ശതമാനവും മുന്‍ഗണനാ വിഭാഗത്തിലുള്ള കുടുംബങ്ങളെ പദ്ധതിയില്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം നല്‍കുകയാണ് ഛത്തീസ്ഗഢ്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന സ്ത്രീയുടെ പേരില്‍ റേഷന്‍ കാര്‍ഡുകള്‍ നല്‍കിയതോടെ സ്ത്രീശാക്തീകരണത്തിനു പുതിയ വഴികൂടി തുറന്നിരിക്കുകയാണ് ഛത്തീസ്ഗഢിലെ രമണ്‍സിങ് സര്‍ക്കാര്‍.
മാവോയിസ്റ്റു സ്വാധീനമേഖലകളില്‍ നടപ്പാക്കിയ എല്ലാ വികസനപദ്ധതികളും തടയപ്പെട്ടിട്ടും ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനെ മാവോയിസ്റ്റുകള്‍ എതിര്‍ക്കുന്നില്ലെന്നതും ശ്രദ്ധേയമായി. എല്ലാവര്ക്കും ഭക്ഷണമെന്ന അടിസ്ഥാന ആവശ്യം നടപ്പാക്കുന്നതില്‍ വിജയിച്ച സര്‍ക്കാരിനെ എതിര്‍ക്കുന്നതു തങ്ങളുടെ നിലനില്‍പ്പിനു തടസ്സമാണെന്ന ബോധം മാവോയിസ്റ്റുകള്‍ക്കുണ്ട്. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ വിജയം സംസ്ഥാനത്തെ ജനതയുടെ മനസ്സില്‍ സൃഷ്ടിച്ച ബിജെപി അനുകൂല മനോഭാവം ഗ്രാമഗ്രാമാന്തരങ്ങളില്‍ കാണാനും കഴിയുന്നുണ്ട്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: