ന്യൂദല്‍ഹി: രാജ്യത്തിനെതിരെ നടന്ന നിരവധി ആക്രമണങ്ങളിലും നിയമവിരുദ്ധ ഇടപാടുകളിലും ഇന്ത്യ തിരയുന്ന ഭീകരന് ദാവൂദ് ഇബ്രാഹിമിനെ പിടികൂടാന്‍ അമേരിക്കയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് നിര്‍ദ്ദേശം മുന്നോട്ടുവച്ചതായി ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.
ഇതു സംബന്ധിച്ച് യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുമായി ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയുടെ നിര്‍ദ്ദേശത്തോട് യു.എസ് അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍ അനുകൂലിച്ചെന്നും ഷിന്‍ഡെ പറഞ്ഞു. 1993 നടന്ന മുംബൈ ഭീകരാക്രമണമുള്‍പ്പടെ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുള്ള ദാവൂദിനെ അമേരിക്ക ‘ആഗോള തീവ്രവാദി’യായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
നേരത്തെ ദാവൂദ് പാക്കിസ്ഥാന് ചാര സംഘടനയായ ഐ എസ് ഐയുടെ സംരക്ഷണയില്‍ കഴിയുകയാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: