ടോക്കിയോ: 2011-ലെ സുനാമിയില്‍ തകരാറു സംഭവിച്ച ജപ്പാനിലെ ഫുക്കുഷിമാ ആണവ റിയാക്ടറില്നിന്നുണ്ട ആണവ വികിരണം വിലയിരുത്തിയതിന്റെ 18 ഇരട്ടിയാണെന്ന് വ്യക്തമാകുന്നു. ആണവ സംഭരണിയില്‍നിന്നു സമുദ്രത്തിലേക്കു കിനിയുന്ന ആണവ ജലത്തിന്റെ സമ്പൂര്‍ണ നിയന്ത്രണം ഇനിയും സാധ്യമായിട്ടില്ല.
ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനി (ടെപ്കോ) ആദ്യം വിലയിരുത്തിലത് മണിക്കൂറില്‍ 100 മില്ലി സീവര്‍ട്സ് മാത്രമാണ് സംഭരണിയില്നിന്നുണ്ട ചോര്ച്ചയെന്നായിരുന്നു.
എന്നാല്‍, ഇപ്പോള്‍ പറയുന്നത് അന്ന് വിശകലനത്തിനുപയോഗിച്ച യന്ത്ര സംവിധാനത്തില്‍ പരമാവധി അളക്കാന്‍ കഴിയുന്ന തോത് 100 മില്ലി സീവര്‍ട്സ് ആയിരുന്നുവെന്നാണ്. പുതിയ അളവു യന്ത്ര സാമഗ്രികൊ൹ുണ്ട കണക്കെടുപ്പില്‍ വ്യക്തമായത് മണിക്കൂറില്‍ 1,800 മില്ലി സീവര്‍ട്സ് ചോര്‍ച്ചയുണ്ടെന്നാണ്.
ഈ വെളിപ്പെടുത്തലോടെ രാജ്യത്തു വീണ്ടും ഭയാശങ്കകള്‍ കനപ്പെട്ടിട്ടുണ്ട്. ഇൗ സാഹചര്യത്തില്‍ ഏറ്റവും ഭയപ്പെടുന്നത് ചോര്‍ച്ചയടയ്ക്കാന്‍ ദിവസങ്ങളോളം പ്രവര്‍ത്തിച്ച ജീവനക്കാരാണ്. അവര്‍ക്ക് ആണവ വികിരണത്തിന്റെ ദോഷാംശങ്ങള്‍ ഏറ്റുകഴിഞ്ഞിട്ടു൹ാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനു പുറമേ, ടെപ്കോ പറയുന്നത് മറ്റൊരു പൈപ്പിലും ചോര്‍ച്ചയുണ്ടെന്നാണ്, മണിക്കൂറില്‍ 230 മില്ലി സീവര്‍ട്സ് ആണ് ഇതിലൂടെയുണ്ട ചോര്‍ച്ചയുടെ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: