ഡെറാഡൂണ്‍: പ്രളയം നാശം വിതച്ച ഉത്തരാഖണ്ഡിലെ കേദാര്‍ നാഥ് ക്ഷേത്രത്തിലെ പൂജകള്‍ സെപ്റ്റംബര്‍ 11ന് പുന:രാരംഭിക്കുമെന്ന് മുഖ്യമന്ത്രി വിജയ് ബഹുഗുണ അറിയിച്ചു. മുഖ്യമന്ത്രിയും കേദാര്‍നാഥ് മന്ദിര്‍ സമിതിയുടെ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീയതി നിശ്ചയിച്ചത്.
പ്രളയത്തെ തുടര്‍ന്ന് ക്ഷേത്രം നിന്ന സ്ഥാനം ഒഴിച്ച് ബാക്കിയുള്ള സ്ഥലങ്ങള്‍ പൂര്‍ണ്ണമായി നശിച്ചിരുന്നു. ഇത് മാധ്യമങ്ങളിലും മറ്റും വന്ന വാര്‍ത്തയിലൂടെ ശ്രദ്ധേയമായിരുന്നു. പ്രളയത്തില്‍ നൂറ് കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: