ന്യൂദല്‍ഹി: കുന്ദ ഡിഎസ്പി സിയ്യ ഉള് ഹഖിന്റെ കൊലപാതചകവുമായി ബന്ധപ്പെട്ട കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി രഘുരാജ് പ്രതാപ് സിംഗ് ഏലിയാസ് ഭയ്യയ്ക്ക് സിബിഐയുടെ ക്ലീന്‍ ചീറ്റ്. രാജാ ഭയ്യയ്ക്കെതിരെ തെളിവുകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടാതെ മറ്റു നാല് പേരായ ഗുല്‍ഷന്‍ യാദവ്, ഗുഡു സിംഗ്, രോഹിത് സിംഗ്, ഹരി ഓം ശ്രീ വാസ്തവ എന്നിവര്‍ക്കും അന്വേഷണ ഏജന്‍സി ക്ലീന്‍ ചീറ്റ് നല്കി. നേരത്തെ രാജാ ഭയ്യയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
ഏത് ടെസ്റ്റിന് വിദേയനാകാനും താന്‍ തയാറാണെന്ന് രാജാ ഭയ്യ പറഞ്ഞിരുന്നു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അഖിലേഷ് യാദവിന്റെ സര്‍ക്കാരിലെ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന രാജയ്ക്ക് രാജിവയ്ക്കേണ്ടി വന്നിരുന്നു.
പ്രതാപ്ഗഡ് ജില്ലയിലെ കുന്ദയില്‍ മാര്‍ച്ച് രണ്ടിനാണ് ഹഖ് വെടിയേറ്റ് മരിച്ചത്.ഹഖിന്റെ മരണത്തെ തുടര്‍ന്ന് ഭാര്യ പര്‍വീണ്‍ ആസാദ് കൊലപാതകത്തിലെ ഗൂഡാലോചനയില്‍ രാജയ്ക്ക് പങ്കാണ്ടെന്ന് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: