മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും റിക്കാര്‍ഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 61.12ലെത്തിയതോടെയാണ് റെക്കോര്‍ഡ് ഇടിവ് സംഭവിച്ചിരിക്കുന്നത്. രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മൂല്യത്തകര്‍ച്ച തുടരുന്നത്.
ശ്രമങ്ങളുടെ ഭാഗംമെന്നോണം കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച് പലിശാ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. ജൂലൈ എട്ടിന്് 61.21ല്‍ എത്തിയതാണ് ഇതിനു മുമ്പത്തെ ഏറ്റവും കനത്ത തകര്‍ച്ച.
മൂന്നാഴ്ചയ്ക്കുള്ളില്‍ രൂപയ്ക്ക് നേരിടുന്ന ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. ചൊവ്വാഴ്ച വിപണി ഡോളറിന് 106 പൈസ വര്‍ധിച്ച് 60.47 രൂപയിലാണു ക്ലോസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: