ജയ്പൂര്‍: രാജസ്ഥാനിലെ ഹനുമന്‍ഗഡ് ജില്ലയില്‍ സ്കൂള്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് പത്ത് കുട്ടികള്‍ കൊല്ലപ്പെട്ടു. 15 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ അഞ്ച് കുട്ട്ികളുടെ നില ആതീവ ഗുരുതരമാണ്.
സുരാവലയില് നിന്നും ഗോലുവാലയിലെ സരസ്വതി സ്ക്കൂളിലേക്ക് പോകുമ്പോള്‍ അമര്‍സിംഗ് വാലാ ഗ്രാമത്തിനടുത്ത്് വച്ചായിരുന്നു സ്ക്കൂള് ബസ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 40 ഓളം കുട്ടികളുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഏഴ് കുട്ടികള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. ഒമ്പതിനും 16നും വയസിനിടയ്ക്ക് പ്രായമുള്ളവരാണ് മരിച്ച കുട്ടികള്‍. മരിച്ച കുട്ികളില് ഗഗന്‍ദീപ്, അമിത്, സരിത, ആയുഷ്, അമിത്, സാഹില്‍, രാജേഷ്, നാകുല്‍, മഞ്ജു, ലോകേഷ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: