കൊച്ചി: മലബാര്‍ സിമന്റ്സ് കമ്പനിയുടെ മുന്‍ സെക്രട്ടറി വി ശശീന്ദ്രന്റേയും മക്കളുടേയും ദുരൂഹമരണത്തെ സംബന്ധിച്ച കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മടക്കി.
റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് കണ്ടെ്തലിനെ തുടര്‍ന്നാണ് കുറ്റപത്രം മടക്കിയതെന്ന് കോടതി വ്യക്തമാക്കി. ശശീന്ദ്രന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു സി.ബി.ഐയുടെ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ കോടതിക്ക് നല്കിയ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സി.ബി.ഐയുടെ ഈ വാദം തള്ളിയിരുന്നു. കൂടാതെ കേസില്‍ പ്രതിയായ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനെതിരെ ആത്മഹത്യാപ്രേരണാ കുറ്റം മാത്രമാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: