പാലക്കാട്: സമ്പത്തിന്റെ പോലീസ് കസ്റ്റഡിയിലുള്ള മരണത്തിലെ ഐപിഎസ് പങ്കിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. പുത്തൂര്‍ വധ കേസിലെ മുഖ്യപ്രതിയായ സമ്പഗത്തിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവരോട് സിബിഐ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എഡിജിപി മുഹമ്മദ് യാസിന്, ഡിഐജി വിജയ് സാഖറെ എന്നിവരാണു പ്രതിപ്പട്ടികയില്‍ ഉള്ള ഐപിഎസ് ഉദ്യോഗസ്ഥര്‍. കേസിലെ ആദ്യ പ്രതിപട്ടികയിലുണ്ടായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥരായ മുഹമ്മദ് യാസിനെയും വിജയ്സാഖറെയും ഒഴിവാക്കി സിബിഐ സമ്മര്‍പ്പിച്ച കുറ്റപത്രം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മടക്കിയിരുന്നു.
ആദ്യപ്രതിപ്പട്ടികയിലുണ്ടായിരന്ന ഐപിഎസ് ഉദ്യോഗസ്ഥരടക്കം 17 പ്രതികളുടെ പങ്കിനെ പറ്റി പുന:രന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ സിജെഎം ഉത്തരവിട്ടതിനെതുടര്‍ന്നാണ് അന്വേഷണം. കസ്റ്റഡി മരണക്കേസ് അന്വേഷിച്ചിരുന്ന സിബിഐ ഡിവൈഎസ്പിയായിരുന്ന ഹരിദത്ത് അന്വേഷണം തുടരുന്നതിനിടെ ജീവനൊടുക്കിയ സംഭവം വിവാദമായിരുന്നു.
ഐപിഎസ് ഉദ്യോസ്ഥരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ സിബിഐയുടെ ഉന്നതതലത്തില്‍ നിന്ന് സമ്മര്‍ദമുണ്ടായതിനെ തുടര്‍ന്നാണ് ഹരിദത്ത് ജീവനൊടുക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: