പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതി സരിത എസ് നായര്‍ നല്കിയ രഹസ്യ മൊഴിയുടെ വെളിപ്പെടുത്തലുടനുണ്ടാകുമെന്ന് അഭിഭാഷകന് ഫെനി ബാലകൃഷ്ണന്. കോടതിയോട് പറഞ്ഞ കാര്യങ്ങളാണ് സരിത എഴുതി നല്‍കിയതെന്നും അതില്‍ ഉന്നതരുടെ പേരുകള്‍ ഉണ്ടെന്നും ഫെനി അറിയിച്ചു.
കോടതിയുടെ അനുമതി ഇല്ലാത്തതിനാലാണ് സരിതയുടെ മൊഴി പുറത്തു വിടാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പരാതിയില്‍ ഒരു കേന്ദ്ര മന്ത്രി തന്നെ വഞ്ചിച്ചെന്ന് സരിത പറഞ്ഞതായി ഒരു പ്രമുഖ ദൃശ്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തെ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ വച്ചാണ് സരിത തനിക്ക് രഹസ്യമായി ചിലത് പറയാനുണ്ടെന്ന് വ്യക്തമാക്കിയത്. കോടതി അത് കേട്ട ശേഷം മൊഴി എഴുതി നല്കാന് നിര്‍ദ്ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: